കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസ്; വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

കോഴിക്കോട്: അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ മുസ്ലിം ലീഗ് എംഎല്‍എ, കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തു. ഇന്നലെയാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ കോഴിക്കോട്ടെയും…

കോഴിക്കോട്: അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ മുസ്ലിം ലീഗ് എംഎല്‍എ, കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തു. ഇന്നലെയാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂര്‍ മണലിലെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയാണ്. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് കണ്ണൂരില്‍ റെയ്ഡ് നടത്തുന്നത്.

വിജിലന്‍സ എസ.പി ശശിധരന്റെ നേതൃത്വത്തിലാണ റെയഡ്. കഴിഞ്ഞ നവംബറില്‍ ഷാജിക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. എംഎല്‍എ വീട്ടിലുള്ളപ്പോഴാണ് കോഴിക്കോട് റെയ്ഡ്. കൂസലില്ലാത്ത ചായ കുടിക്കുന്ന ഷാജിയുടെ ചിത്രങ്ങളും പുറത്തു വന്നു. റെയ്ഡില്‍ തനിക്കൊരു കുലുക്കവുമില്ലാതെ നില്‍ക്കുന്ന ദൃശ്യങ്ങളാണ് ചാനലുകള്‍ കാട്ടിയത്. പ്രതികരണങ്ങള്‍ റെയ്ഡില്‍ ഷാജി നടത്തിയിട്ടില്ല.

കെ.എം. ഷാജി അനധികൃത സ്വത്ത് സമ്ബാദിച്ചുവെന്ന പരാതിയില്‍ കേസെടുക്കാന്‍ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന് സ്വന്തം നിലക്ക് തന്നെ അധികാരമുണ്ടെന്ന് നേരത്തെ കോടതി വ്യകതമാക്കിയതാണ്. ഇതിനായി എഫ.ഐ.ആര്‍ രജിസറ്റര്‍ ചെയ്യാന്‍ കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്നും കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ടി. മധുസൂദനന്‍ ഷാജിക്കെതിരെ എഫ്.ഐ.ആര്‍ രജിസറ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ഹരജി പരിഗണിക്കവേ പരാമര്‍ശിച്ചിരുന്നു.

പരാതിക്കാരനായ അഡ്വ. എം.ആര്‍. ഹരീഷ് നല്‍കിയ ഹരജിയില്‍, കോടതി നിര്‍ദേശ പ്രകാരം വിജിലന്‍സ് പ്രത്യേക യൂനിറ്റ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചെന്ന കണ്ടെത്തിയെന്നായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട. കേസെടുക്കാന്‍ പ്രഥമദൃഷട്യാ തെളിവുണ്ടെന്നും അനധികൃത സ്വത്ത് സമ്ബാദനത്തെപ്പറ്റി വിശദ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ടായിരുന്നു.ഈ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story