കോഴിക്കോട് കപ്പല്‍ ബോട്ടിലിടിച്ച്‌ മൂന്ന് മരണം, ഒമ്പത് പേരെ കാണാതായി

കോഴിക്കോട് കപ്പല്‍ ബോട്ടിലിടിച്ച്‌ മൂന്ന് മരണം, ഒമ്പത് പേരെ കാണാതായി

April 13, 2021 0 By Editor

കോഴിക്കോട്: കപ്പല്‍ ബോട്ടിലിടിച്ച്‌ മീന്‍ പിടിക്കാന്‍ പോയ 9 പേരെ കാണാതായി. 3 പേര്‍ മരിച്ചു. ബേപ്പൂരില്‍ മീന്‍ പിടിക്കാന്‍ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മംഗലാപുരം തീരത്താണ് അപകടം ഉണ്ടായത്. രണ്ട് പേര്‍ മരിച്ചതായി മംഗലാപുരം കോസ്റ്റല്‍ പോലീസ് അറിയിച്ചു. ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച്‌ തിരച്ചില്‍ നടത്തി വരികയാണ്.

ആകെ 13 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ബേപ്പൂര്‍ സ്വദേശിയായ ജാഫറിന്‍റെ ഉടമസ്ഥതയിലുള്ള ഐ.എസ്.ബി റബ്ബ എന്ന് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കോസ്റ്റ് ഗാര്‍ഡും,നാവികസേനയും സ്ഥലത്ത് തിരച്ചില്‍ നടത്തുകയാണ്. അപകടത്തില്‍ കാണാതായ 11 പേരില്‍ രണ്ടുപേരെ കോസ്റ്റ് ഗാര്‍ഡും മറ്റുള്ളവരും ചേര്‍ന്ന് രക്ഷപ്പെടുത്തി.ബംഗാള്‍ സ്വദേശി സുനില്‍ദാസ്(34) തമിഴ്‌നാട് സ്വദേശി വേല്‍മുരുകന്‍(37) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. 14 തൊ​ഴി​ലാ​ളി​ക​ളാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഏ​ഴ് പേ​ര്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ്. ഏ​ഴ് പേ​ര്‍ ഒ​ഡീ​ഷ, ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളു​മാ​ണ്.

ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. മംഗ​ലാ​പു​രം തീ​ര​ത്തു നി​ന്നും 26 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.​ഐ​പി​എ​ല്‍ ലീ ​ഹാ​വ്റെ എ​ന്ന വി​ദേ​ശ ക​പ്പ​ലാ​ണ് ബോ​ട്ടി​ല്‍ ഇ​ടി​ച്ച​ത്. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ര​ണ്ടു പേ​രെ ര​ക്ഷി​ച്ച​ത്.അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് കോ​സ്റ്റ്ഗാ​ര്‍​ഡി​ന്‍റെ ക​പ്പ​ലും ഹെ​ലി​കോ​പ്റ്റ​റും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തുടരുകയാണ്.