‘വാക്‌സീന്‍ ചലഞ്ച്’ കൊള്ളാം’ പക്ഷെ, പ്രളയഫണ്ട് സിപിഎം നേതാക്കള്‍ അടിച്ചു മാറ്റിയത് മറക്കരുതെന്ന് വി മുരളീധരന്‍

‘വാക്‌സീന്‍ ചലഞ്ച്’ കൊള്ളാം’ പക്ഷെ, പ്രളയഫണ്ട് സിപിഎം നേതാക്കള്‍ അടിച്ചു മാറ്റിയത് മറക്കരുതെന്ന് വി മുരളീധരന്‍

April 24, 2021 0 By Editor

സംസ്ഥാനത്ത് വാക്‌സീന്‍ വിതരണത്തില്‍ നിന്ന് കേന്ദ്രം പൂര്‍ണമായും പിന്‍മാറിയെന്ന വ്യാജപ്രതീതി സൃഷ്ടിക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസുമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. മരുന്നു കമ്പനികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ വാങ്ങുന്ന 50 ശതമാനം വാക്‌സീന്‍  സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായിത്തന്നെ കിട്ടുമെന്നത് ബോധപൂര്‍വം മറച്ചുവയ്ക്കുന്നതായും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തുന്നു. വെള്ളിയാഴ്ച കേരളത്തിനു ലഭിച്ച ആറരലക്ഷം അടക്കം 70 ലക്ഷം ഡോസ് വാക്‌സീന്‍ സൗജന്യമായി ലഭിച്ച സംസ്ഥാനത്താണ് ഈ കള്ളക്കഥ പാടിനടക്കുന്നതെന്നും അദ്ദേഹം പറയുന്നു.

രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അളവില്‍ സൗജന്യ വാക്‌സീന്‍ തുടര്‍ന്നും. ലഭിക്കും. കേന്ദ്ര ക്വോട്ട കഴിച്ചുള്ള വാക്‌സീന്‍ വാങ്ങാന്‍ സംസ്ഥാനത്തിന് പണമില്ലെന്ന് വിലപിക്കുന്നവര്‍ കോവിഡിന്റെ പേരില്‍ സ്വന്തം മുഖം കാണിക്കുന്ന പരസ്യത്തിനും മറ്റ് പ്രചാരവേലകള്‍ക്കും ഒഴുക്കിയ കോടികളുടെ കണക്ക് ജനങ്ങളോട് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ശതകോടീശ്വരന്‍മാരും ലക്ഷാധിപതികളും അഞ്ചക്കശമ്പളക്കാരും നിരവധിയുള്ള രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യം വേണം എന്ന് വാശിപിടിക്കുന്നത് ദരിദ്ര ജനവിഭാഗത്തോടുള്ള വെല്ലുവിളിയാണെന്നും മുരളീധരന്‍ പറഞ്ഞു.മഹാമാരി പിടിമുറുക്കിയ വര്‍ഷം മലയാളി മദ്യപാനത്തിന് ചെലവിട്ടത് 10,340 കോടി രൂപയായിരുന്നുവെന്നത് മറക്കരുത്.

‘വാക്‌സിന്‍ ചലഞ്ച്’ കൊള്ളാം. പക്ഷെ,  പ്രളയകാലത്ത് കുട്ടികള്‍ കുടുക്ക പൊട്ടിച്ചുള്‍പ്പെടെ കൊടുത്ത പണം, സിപിഎം നേതാക്കള്‍ അടിച്ചു മാറ്റിയത് മറക്കരുതെന്ന് മാത്രം. നിങ്ങള്‍ നല്‍കുന്ന പണം, സിപിഎം നേതാക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടില്‍ എത്തില്ല എന്ന് ഉറപ്പാക്കണമെന്ന് അഭ്യര്‍ഥന……..???  വി മുരളീധരന്‍ ഫേസ് ബുക്കില്‍ കുറിച്ചു ..