
ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്ന യുവതിയെ കാണാനില്ല ; ‘എന്റെ ഇക്കയുടെ ഒപ്പം ഞാന്‍ പോകുകയാണ്. അടുത്ത ദിവസം ഞങ്ങളുടെ നിക്കാഹാണ്, ഇക്കയ്ക്ക് എന്നോട് വലിയ സ്നേഹമാണ്’ ‘ ഇരുപത്തിയൊന്നുകാരിയെ കാണാതായിട്ട് ഒരാഴ്ച്ച ; ലൗജിഹാദെന്ന് ബന്ധുക്കള്‍, തള്ളി പൊലീസ്’ വീണ്ടും ലൗജിഹാദ് ഉയരുമ്പോൾ !
April 24, 2021 5 By Editorകാസര്‍കോട്: പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ പൊള്ളക്കടയില്‍ ഇരുപത്തിയൊന്നുകാരി അഞ്ജലിയെ കാണാതായിട്ട് ആറ് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനാകാതെ പൊലീസ്. ഏപ്രില്‍ 25 ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്ന അഞ്ജലി 19 ന് ഉച്ചയ്ക്കാണ് വീട് വിട്ടിറങ്ങുന്നത്. ‘എന്റെ ഇക്കയുടെ ഒപ്പം ഞാന്‍ പോകുകയാണ്. അടുത്ത ദിവസം ഞങ്ങളുടെ നിക്കാഹാണ്, ഇക്കയ്ക്ക് എന്നോട് വലിയ സ്നേഹമാണ്’ എന്ന് എഴുതിയ ഒരു കുറിപ്പ് അഞ്ജലിയുടെ മുറിയില്‍ നിന്ന് ലഭിച്ചിരുന്നു. അഞ്ജലിയുടെ പിതാവ് ആലിന്‍കീഴിലെ ശ്രീധരന്റെ പരാതിയില്‍ അമ്ബലത്തറ പൊലീസ് കേസെടുത്തെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല.
പെണ്‍കുട്ടി പോകാനിടയുള്ള സ്ഥലങ്ങളിലും സുഹൃത്തുക്കളുടെ അടുത്തും അന്വേഷിച്ചെങ്കിലും കാമുകനെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. മതപരിവര്‍ത്തനം നടത്താന്‍ ലൗജിഹാദ് ശക്തികള്‍ മകളെ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ പറയുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കാഞ്ഞങ്ങാട്ടെ സ്വകാര്യ കോളേജില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കി വീട്ടില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി. കാഞ്ഞങ്ങാട്ടേക്ക് പൊകുന്നെന്ന് പറഞ്ഞാണ് വീടുവിട്ടിറങ്ങിയത്. കാണാതായ ദിവസം കുറ്റിക്കോല്‍ കൊളത്തൂരില്‍ ഭാഗംവരെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഓണായിരുന്നെന്ന് സൈബര്‍സെല്‍ അന്വേഷണത്തില്‍ കണ്ടെത്തി. അതിന് ശേഷം മൊബൈല്‍ സ്വിച്ച് ഓഫ് ആയി. സൈബര്‍ പൊലീസിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.
കത്തില്‍ പറയുന്ന ഇക്ക ആരെന്ന് കണ്ടെത്താനും പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ മൂന്ന് ദിവസത്തിനകം കണ്ടെത്താനാകുമെന്നാണ് പൊലീസ് പറയുന്നത്. ഹിന്ദു പെണ്‍കുട്ടി മുസ്ലിം യുവാവിന്റെ കൂടെ പോയാല്‍ ലൗജിഹാദ് ആണെന്ന് നാട്ടില്‍ പറയും. എന്നാല്‍ അത് ആണെന്നോ അല്ലെന്നോ ഇപ്പോള്‍ പറയാനാകില്ലെന്ന് കേസ് അന്വേഷിക്കുന്ന ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല
She will return after some time when her ikka gets bored of her..
മക്കളെ സ്വധർമ്മ० പഠിപ്പിക്കാനു० സ്വധർമ്മത്തിലൂടെ വളർത്താനു० ശ്രമിക്കാതെ കൈവിട്ട ശേഷ० പോലീസു० പരാതിയു० നാണക്കേടുമായി നടക്കുന്ന ചില മനുഷൃർ ദിവസവു० സന്ധൃക്ക് പതിനഞ്ചു മിനിട്ട് എങ്കിലു० സന്ധൃാ ദീപത്തിനു മുന്നിലിരുന്ന് നാമ० ജപിക്കുകയെങ്കിലു० ചെയ്തിരുന്നെങ്കിൽ ഈ അവസ്ഥ വരില്ല
ഓ സാരമില്ല ഇക്കാക്ക് ഭയങ്കര സ്നേഹം അല്ലെ, അടിച്ച വഴിയേ പോയില്ലേൽ പോയ വഴിയേ അടിക്കുക, അടക്ക ആണേൽ മടിയിൽ വെക്കാം അടക്ക മരമാണേൽ എന്ത് ചെയ്യും
നേരാം വണ്ണം പയ്യൻമ്മാര് പെണ്ണ് കാണാൻ വരുമ്പോ ജാധകം ചേരില്ല സർക്കാർ ജോലി വേണം കാർ വേണം കോപ്പ് വേണം ഇതിനൊന്നും ഒരു പ്രശ്നം ഇല്ല
എത്ര കണ്ടാലും കേട്ടാലും മനസിലാക്കാത്ത കുറെ ജൻമ്മങ്ങൾ ഇവൾക്കൊക്കെ എന്നാണ് ബോധം ഉണ്ടാകുന്നത്