കോഴിക്കോട് 28 തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. 28 പഞ്ചായത്തുകളിലാണ് ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളത്.…
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. 28 പഞ്ചായത്തുകളിലാണ് ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളത്.…
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. 28 പഞ്ചായത്തുകളിലാണ് ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളത്. ഇവിടങ്ങളിൽ വിവാഹം ഉൾപ്പെടെ എല്ലാതരം ചടങ്ങുകളിലും അഞ്ച് പേരിൽ കൂടുതൽ പാടില്ല. ചടങ്ങുകൾ ജാഗ്രതപോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ആരാധനാലയങ്ങളിലും അഞ്ച് പേരിൽ കൂടുതൽ പാടില്ല.മെഡിക്കൽ സ്റ്റോറുകൾ, പലചരക്ക്, പഴം,പച്ചക്കറിക്കടകൾ, പെട്രോൾ പമ്പുകൾ തുടങ്ങി അവശ്യവിഭാഗങ്ങൾ ഒഴികെ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളു.
കഴിഞ്ഞ രണ്ട് ദിവസമായി കോഴിക്കോട് ജില്ലയിൽ പ്രതിദിന കേസുകൾ മൂവായിരത്തിന് മുകളിലാണ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. ആൾക്കൂട്ടം കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്. വാരാന്ത്യ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. അനാവശ്യമായി വാഹനം നിരത്തിലിറക്കിയാൽ വാഹനം പിടിച്ചെടുക്കും. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും കർശന പരിശോധന നടത്തും. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നവരെ വീടുകളിലേക്ക് തിരിച്ചയക്കും.