സോളാർ തട്ടിപ്പ് കേസ് ; സരിതയ്ക്ക് ആറ് വർഷം കഠിന തടവ്
കോഴിക്കോട് : സോളാർ തട്ടിപ്പ് കേസിൽ സരിതാ.എസ്. നായർക്ക് ശിക്ഷ വിധിച്ച് കോടതി. ആറ് വർഷത്തെ കഠിന തടവാണ് സരിതയ്ക്ക് ശിക്ഷയായി കോടതി വിധിച്ചത്. കോഴിക്കോട് ഒന്നാം…
കോഴിക്കോട് : സോളാർ തട്ടിപ്പ് കേസിൽ സരിതാ.എസ്. നായർക്ക് ശിക്ഷ വിധിച്ച് കോടതി. ആറ് വർഷത്തെ കഠിന തടവാണ് സരിതയ്ക്ക് ശിക്ഷയായി കോടതി വിധിച്ചത്. കോഴിക്കോട് ഒന്നാം…
കോഴിക്കോട് : സോളാർ തട്ടിപ്പ് കേസിൽ സരിതാ.എസ്. നായർക്ക് ശിക്ഷ വിധിച്ച് കോടതി. ആറ് വർഷത്തെ കഠിന തടവാണ് സരിതയ്ക്ക് ശിക്ഷയായി കോടതി വിധിച്ചത്. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.കോഴിക്കോട് സ്വദേശിയായ സ്വകാര്യ വ്യവസായി അബ്ദുൾ മജീദിൽ നിന്നും 42,70,000 രൂപ തട്ടിയെടുത്ത കേസിലാണ് സരിതയെ ശിക്ഷിച്ചത്. കേസിൽ രാവിലെയോടെ വാദം പൂർത്തിയാക്കിയ കോടതി സരിത കുറ്റക്കാരിയെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കഠിന തടവ് വിധിച്ചത്. മൂവായിരം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.
2013 ൽ രജിസ്റ്റർ ചെയ്ത ആദ്യ കേസുകളിൽ ഒന്നാണ് ഇത്. വഞ്ചന, ആൾമാറാട്ടം, വ്യജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് സരിതയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്