Begin typing your search above and press return to search.
ഡൽഹിയുടെ ‘സർക്കാർ’ ഇനി ലഫ്. ഗവർണർ അനിൽ ബൈജാൽ
ന്യൂഡൽഹി: ഡൽഹിയുടെ ‘സർക്കാർ’ ഇനി ലഫ്. ഗവർണർ അനിൽ ബൈജാൽ. ഡൽഹിയിലെ ഭരണം ലഫ്. ഗവർണറുടെ കൈകളിൽ ഏൽപ്പിക്കുന്ന ഗവൺമെന്റ് ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ്…
ന്യൂഡൽഹി: ഡൽഹിയുടെ ‘സർക്കാർ’ ഇനി ലഫ്. ഗവർണർ അനിൽ ബൈജാൽ. ഡൽഹിയിലെ ഭരണം ലഫ്. ഗവർണറുടെ കൈകളിൽ ഏൽപ്പിക്കുന്ന ഗവൺമെന്റ് ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ്…
ന്യൂഡൽഹി: ഡൽഹിയുടെ ‘സർക്കാർ’ ഇനി ലഫ്. ഗവർണർ അനിൽ ബൈജാൽ. ഡൽഹിയിലെ ഭരണം ലഫ്. ഗവർണറുടെ കൈകളിൽ ഏൽപ്പിക്കുന്ന ഗവൺമെന്റ് ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (ഭേദഗതി) ആക്ട് 2021 ചൊവ്വാഴ്ച നിലവിൽവന്നു. ബുധനാഴ്ച മുതൽ ഡൽഹിയുടെ സർക്കാർ ആയി അനിൽ ബൈജാൽ മാറി. ഡൽഹിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തി ലഫ്. ഗവർണറുടെ അധികാരങ്ങൾ വിപുലപ്പെടുത്തുന്ന നിയമത്തിന് മാർച്ച് 28ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് അംഗീകാരം നൽകിയിരുന്നു. മാർച്ച് 15നു ലോക്സഭയിൽ അവതരിപ്പിച്ച ബിൽ 22നാണ് പാസായത്. ബില്ലിന്റെ വിശദാംശങ്ങൾ പരിശോധിക്കാൻ പാർലമെന്ററി സ്ഥിരം സമിതിക്കു വിടണമെന്ന ആവശ്യം പോലും സർക്കാർ തള്ളി.
Next Story