ബക്കറ്റ് പിരിവ് നടത്താതെ അതീന്ന് ഒരു നൂറു ഡോസെങ്കിലും വാങ്ങി ജനങ്ങള്‍ക്ക് കൊടുക്കാനുള്ള ആര്‍ജ്ജവം ഉണ്ടോ ? 'എല്ലാവര്‍ക്കും ഫ്രീ വാക്‌സിന്‍ നല്‍കിയ കേരള സര്‍ക്കാറിന് അഭിവാദ്യങ്ങള്‍'- പോസ്റ്ററില്‍ നോക്കി ട്രോളി സാജിദ് പര്‍വേഷ്
'എല്ലാവര്‍ക്കും ഫ്രീ വാക്‌സിന്‍ നല്‍കിയ കേരള സര്‍ക്കാറിന് അഭിവാദ്യങ്ങള്‍' എന്ന പോസ്റ്ററില്‍ നോക്കി ട്രോളി സാജിദ് പര്‍വേഷ്. പത്ത്കോടിയിലേറെ വാക്സിന്‍ കേന്ദ്രം ഇതുവരെ സൗജന്യമായി വിതരണം ചെയ്തു അതില്‍ മുന്‍ ഗണനാ ക്രമത്തില്‍ എന്റെഉമ്മാക്കും സിലൂന്റെ ഉമ്മാക്കും ഉപ്പാക്കും ഒരോ ഡോസ് കിട്ടി നാല്‍പത്തി അഞ്ച് വയസ്സായവര്‍ക്ക് കൊടുത്തു തുടങ്ങിയ അന്ന് തന്നെ ഞാനും എന്റെ ആദ്യത്തെ ഡോസ് സൗജന്യമായി എടുത്തു. ഇനിയുള്ള വാക്സിന്‍ കേരളം ബക്കറ്റ് പിരിവു നടത്താതെ ഫ്രീ ആയി വാങ്ങി തരാന്‍ ആര്‍ജ്ജവമുണ്ടോ എന്നാണ് സാജിദിന്റെ ചോദ്യം.
പോസ്റ്റ് കാണാം:
പോസ്റ്ററാത്രെ പോസ്റ്റർ..😋
പത്ത്കോടിയിലേറെ വാക്സിൻ കേന്ദ്രം ഇതുവരെ സൗജന്യമായി വിതരണം ചെയ്തു അതിൽ മുൻ ഗണനാ ക്രമത്തിൽ എന്റെഉമ്മാക്കും സിലൂന്റെ ഉമ്മാക്കും ഉപ്പാക്കും ഒരോ ഡോസ് കിട്ടി നാൽപത്തി അഞ്ച് വയസ്സായവർക്ക് കൊടുത്തു തുടങ്ങിയ അന്ന് തന്നെ ഞാനും എന്റെ ആദ്യത്തെ ഡോസ് സൗജന്യമായി എടുത്തു ❤️.. ഇനിയുള്ള വാക്സിനും പക്ഷപാതം കാണിക്കാതെ ക്രമത്തിൽ തന്നെ വിതരണം ചെയ്യും എന്ന ഉറപ്പുമെനിക്കുണ്ട് ( അത് ഈ ഗണ്മെന്റിന്റെ ഇതുവരെയുള്ള പ്രവർത്തനം കണ്ടുണ്ടായതാണു ഐ മീൻ ബാപ്പ കമ്മ്യുണിസ്റ്റ്ആയത് കൊണ്ട് ഞാനും കമ്മിയായി അതോണ്ട് കമ്മികളുടെ എല്ലാ ഊളത്തരത്തെ മുന്നും പിന്നും നോക്കാതെ സപ്പോർട്ടുന്നു എന്ന ലോജിക്ക്‌വച്ചല്ല എന്ന് സാരം 😊) പ്രൈവറ്റ് കമ്പനികളാണു കണ്ട് പിടിച്ചതും നിർമ്മിക്കുന്നതുമെങ്കിലും ഇതുവരെയുള്ള വാക്നെല്ലാം കേന്ദ്രം ഏറ്റെടുത്തു സംസ്ഥാനങ്ങളിൽ വിതരണം ചെയ്തു.. ഇനിനിർമ്മിക്കുന്ന വാക്സിനിൽ അൻപത് ശതമാനം കേന്ദ്രത്ത്നു അവകാശപെട്ടതാണെങ്കിൽ ബാക്കി അൻപത് ആർക്ക് വേണമെങ്കിലും വാങ്ങാം കേന്ദ്ര ഗവൺമെന്റ് തരാൻകാക്കണ്ട കഴിയുന്നത്ര തങ്ങളും ചെയ്യണം എന്ന് കരുതുന്ന എത് സംസ്ഥാനങ്ങൾക്കും വാങ്ങിക്കാം സ്വകാര്യമേഖലയിൽ കിട്ടുന്നതിലും വിലകുറച്ച് !! ക്യാപ്റ്റൺ പിണുവിനും വാങ്ങിക്കാം .. ബക്കറ്റ് പിരിവ് നടത്താതെ അതീന്ന് ഒരു നൂറു ഡോസെങ്കിലും വാങ്ങി ജനങ്ങൾക്ക് കൊടുക്കാനുള്ള ആർജ്ജവം പിണുവിനുണ്ടോ? അതു പിണുവിനോടു ചോയിക്കാനുള്ള ആർജ്ജവം ഏതെങ്കിലും കമ്മിക്കുണ്ടോ ? എന്നിട്ട് പോസ്റ്റൊറൊട്ടിക്കാൻ നടക്കുന്നു ... 😜😜😂😂