ബംഗാളില്‍ തൃണമൂല്‍ നടത്തുന്ന അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു ; മലയാള മാധ്യമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ബിജെപി സംസ്ഥാന സമതി അംഗം സന്ദീപ് വാചസ്പതി

ആലപ്പുഴ: ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകള്‍ നടത്തുന്ന അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന മലയാള മാധ്യമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ബിജെപി സംസ്ഥാന സമതി അംഗം സന്ദീപ് വാചസ്പതി. ബംഗാള്‍ അക്രമം ചര്‍ച്ചയ്‌ക്കെടുക്കുന്ന ചാനലുകളില്‍…

ആലപ്പുഴ: ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകള്‍ നടത്തുന്ന അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന മലയാള മാധ്യമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ബിജെപി സംസ്ഥാന സമതി അംഗം സന്ദീപ് വാചസ്പതി. ബംഗാള്‍ അക്രമം ചര്‍ച്ചയ്‌ക്കെടുക്കുന്ന ചാനലുകളില്‍ മാത്രമേ തത്ക്കാലം ചര്‍ച്ചയ്ക്ക് പോകുന്നുള്ളുവെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇതൊരു വിഷയമേ അല്ല എന്ന് ഇവര്‍ തീരുമാനിച്ചാല്‍ അവര്‍ തീരുമാനിക്കുന്ന വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ല എന്ന നിലപാട് സ്വീകരിക്കാന്‍ നമുക്കും അവകാശമുണ്ടെന്ന് അദേഹം വ്യക്തമാക്കി.

സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബംഗാള്‍ കൂട്ടക്കുരുതി കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടരുതെന്ന് ആര്‍ക്കൊക്കെയോ വാശി ഉളളത് പോലെയാണ് ഇവിടുത്തെ മാധ്യമങ്ങളുടെ നിലപാട്. 2 ദിവസം കൊണ്ട് 14 പേരെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊന്നു തള്ളിയത്. അതില്‍ 10 പേരും ബിജെപി പ്രവര്‍ത്തകരോ അവരുടെ കുടുംബാംഗങ്ങളോ ആണ്. നിരവധി സഹോദരിമാര്‍ മാനഭംഗം ചെയ്യപ്പെട്ടു. ബിജെപി പ്രവര്‍ത്തകരുടെ100 കണക്കിന് വീടുകള്‍ തകര്‍ക്കപ്പെട്ടു. കടകള്‍ കൊള്ളയടിച്ച ശേഷം തീയിട്ടു നശിപ്പിച്ചു. ഇതൊന്നും കേരളത്തില്‍ വാര്‍ത്തയേ അല്ല.

ബിജെപിക്കാര്‍ കൊല്ലപ്പെടാന്‍ ഉള്ളവരാണെന്ന നിലപാടിലാണ് ബുദ്ധിജീവികളും സാംസ്‌ക്കാരിക നായകരും. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെടുന്നവര്‍ ഇക്കാര്യം അറിഞ്ഞ ഭാവമേയില്ല. ആര്‍ക്കും പ്രതിഷേധം ഇല്ല. അവാര്‍ഡ് മടക്കി കൊടുക്കേണ്ട, മെഴുകുതിരി കത്തിച്ച്‌ റാലി ഇല്ല, എന്തിന് അന്തി ചര്‍ച്ച പോലുമില്ല. കാരണം ബിജെപിക്കാര്‍ക്ക് എന്ത് മനുഷ്യാവകാശം. എന്തായാലും ബംഗാള്‍ അക്രമം ചര്‍ച്ചയ്‌ക്കെടുക്കുന്ന ചാനലുകളില്‍ മാത്രമേ തത്ക്കാലം ചര്‍ച്ചയ്ക്ക് പോകുന്നുള്ളൂ എന്ന് ഞാന്‍ തീരുമാനിച്ചു. ഇതൊരു വിഷയമേ അല്ല എന്ന് ഇവര്‍ തീരുമാനിച്ചാല്‍ അവര്‍ തീരുമാനിക്കുന്ന വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ല എന്ന നിലപാട് സ്വീകരിക്കാന്‍ നമുക്കും അവകാശമുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story