കോഴിക്കോട്, എറണാകുളം ജില്ലകളിൽ അതിതീവ്രവ്യാപനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: കേരളത്തിൽ കോവിഡിന്റെ അതിതീവ്ര വ്യാപനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് സ്ഥിതി അതീവ ഗുരുതരമായിരിക്കുന്നത്. കോഴിക്കോട്, എറണാകുളം ജില്ലകളിൽ വളരെ വേഗത്തിലാണ് വ്യാപനം…

ന്യൂഡൽഹി: കേരളത്തിൽ കോവിഡിന്റെ അതിതീവ്ര വ്യാപനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് സ്ഥിതി അതീവ ഗുരുതരമായിരിക്കുന്നത്. കോഴിക്കോട്, എറണാകുളം ജില്ലകളിൽ വളരെ വേഗത്തിലാണ് വ്യാപനം ഉണ്ടാകുന്നതെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് ആഗർവാൾ അറിയിച്ചു.പാലക്കാട്, കൊല്ലം ജില്ലകളിലെ സ്ഥിതിയും ഗുരുതരമാണന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കർണാടക, കേരള, ആന്ധ്രാ പ്രദേശ്, ബിഹാർ, രാജസ്ഥാൻ, ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധനവ് കാണിക്കുന്നത്. മഹാരാഷ്ട്ര, കേരളം, ഉത്തർപ്രദേശ്, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിലവിൽ 1.5 ലക്ഷത്തിൽപ്പരം രോഗബാധിതരാണ് ഉള്ളതെന്നും ആരോഗ്യമന്ത്രാലയം വ്യക്താക്കി.