കെകെ ശൈലജ ടീച്ചര്‍ അടുത്ത പിണറായി സര്‍ക്കാരിലുണ്ടാകുമോ? വീണ്ടും മന്ത്രിയാക്കരുതെന്ന വാദം സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നു! ശൈലജയ്ക്ക് എതിരെ പടയൊരുക്കം

രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഎം മന്ത്രിമാരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ എല്ലാവരും പുതുമുഖങ്ങളാകട്ടെ എന്ന നിർദേശം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്നതിനെച്ചൊല്ലി പാർട്ടിയിൽ കൊണ്ടുപിടിച്ച ചർച്ച. മട്ടന്നൂർ സീറ്റിൽ മത്സരിക്കുന്നതിനെച്ചൊല്ലി നേരത്തെ നടന്ന വടംവലിയുടെ തുടർച്ചയായി മന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ ആസൂത്രിതമായ നീക്കം കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാനസെക്രട്ടേറിയറ്റിൽ കണ്ണൂരിൽനിന്നുള്ള ചിലർ നടത്തിയതായാണു വിവരം.മനോരമയടക്കമുള്ള മാധ്യമങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്നു.

മട്ടന്നൂര്‍ സീറ്റില്‍ മത്സരിക്കുന്നതിനെച്ചൊല്ലി നേരത്തെ നടന്ന വടംവലിയുടെ തുടര്‍ച്ചയായി മന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ ആസൂത്രിതമായ നീക്കം കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ കണ്ണൂരില്‍നിന്നുള്ള ചിലര്‍ നടത്തിയതായാണു വിവരം. നിയമസഭാ തിരഞ്ഞെടുപ്പിലേക്കു രണ്ടു ടേം നിബന്ധന നടപ്പാക്കിയതു പരക്കെ അംഗീകരിക്കപ്പെട്ടതിനു തെളിവാണു തിരഞ്ഞെടുപ്പിലെ വന്‍ വിജയമെന്നും ആ മാതൃകയില്‍ മന്ത്രിസഭയിലും പാര്‍ട്ടിയുടെ മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങളാവട്ടെ എന്നുമായിരുന്നു ഒരു കേന്ദ്ര കമ്മിറ്റിയംഗത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെ തുണച്ചില്ല. അങ്ങനെ ആ ചര്‍ച്ച അവിടെ തീര്‍ന്നു. എന്നാല്‍ വീണ്ടും ഈ ചര്‍ച്ച സിപിഎമ്മില്‍ തലപൊക്കുകയാണ്. കെ.കെ ശൈലജയ്ക്കു പുറമെ മന്ത്രി എ.സി.മൊയ്തീനെയും ഈ വാദത്തിലൂടെ ചിലർ ഉന്നം വച്ചിരുന്നു . കടകംപള്ളി സുരേന്ദ്രനേയും വെട്ടുക ചിലരുടെ ലക്ഷ്യമാണ്. നിയമസഭയിലേക്ക് നാലാം വട്ടം തിരഞ്ഞെടുക്കപ്പെടുന്ന മൊയ്തീനും കഴിഞ്ഞ തവണ ആദ്യമായാണു മന്ത്രിയായത്. സ്ഥാനാര്‍ത്ഥിത്വത്തിലെ തലമുറമാറ്റം മന്ത്രിസഭയിലും പ്രതിഫലിക്കണമെന്നാണു സിപിഎമ്മില്‍ ഉടലെടുത്തിട്ടുള്ള ധാരണ. അങ്ങനെ വന്നാല്‍ പല പ്രധാനികള്‍ക്കും ഇത്തവണ മന്ത്രിസ്ഥാനം നഷ്ടമാകും. എന്നാല്‍ ജനകീയ മുഖമുള്ള ശൈലജയെ മുഖ്യമന്ത്രി ഒഴിവാക്കില്ലെന്നാണ് സൂചന. തുടക്കത്തിലേ വിവാദമായി ഇത് മാറുമെന്നതിനാലാണ് ഇത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story