മണൽ കടത്ത് കേന്ദ്രമായി ബേക്കൽ അഴിമുഖം ; കോവിഡിന്റെ മറവിൽ കടത്ത് തകൃതി

May 10, 2021 0 By Editor

EVENING KERALA NEWS ബേക്കൽ അഴിമുഖത്ത് നിന്നു ടൺ കണക്കിനു മണലാണ് സംഘം കടത്തുന്നത്. ഇന്നലെ മാത്രം നൂറിലേറെ ചാക്ക് മണലാണ് കടത്തുന്നതിനായി കൂട്ടിയിട്ടിരിക്കുന്നത്. മണൽ കടത്തുന്നതിനെതിരെ വർഷങ്ങളായി ഉന്നത പൊലീസ് പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുന്നുണ്ടെങ്കിലും ഇതുവരെയും ശാശ്വത പരിഹാരം ഉണ്ടായില്ലെന്നാണു നാട്ടുകാരുടെ പരാതി. അഴിമുഖത്തു നിന്നുള്ള അനധികൃത മണൽക്കടത്ത് ശക്തമായതോടെ കടൽ വെള്ളം പുഴയിലേക്ക് കയറി സമീപത്തെ കിണറുകളിലെത്തുന്നു. ഉപ്പ് വെള്ളമാണ് ഈ പ്രദേശങ്ങളിലുള്ളവർക്കു കിട്ടുന്നത്. ഈ പ്രദേശങ്ങളിലുള്ളവർക്കു കിട്ടുന്നത്. ഈ പ്രദേശങ്ങളിലെ മൂന്നൂറോളം കുടുംബങ്ങൾക്കു കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയാണുള്ളത്. ഇന്നലെ ഒടുവിൽ സഹികെട്ട് അഴിമുഖത്ത് നിന്നുള്ള മണൽ കടത്ത് തടഞ്ഞപ്പോൾ അപായപ്പെടുത്താൻ കടത്തു സംഘത്തിന്റെ ശ്രമവും.  നാട്ടുകാർ കൂട്ടമായി എത്തിയതോടെ ലോറിയും തോണികളും ഉപേക്ഷിച്ച് കടത്തു സംഘം രക്ഷപ്പെട്ടു.

അതിഥിത്തൊഴിലാളികളെയാണു സംഘം മണൽക്കടത്താനായി ഏറെയും ഉപയോഗിക്കുന്നത്. രാത്രി ഒൻപതോടെ ഫൈബർ തോണിയിലൂടെ തൊഴിലാളികളെ അഴിമുഖത്ത് എത്തിക്കും. പിന്നീട് ചാക്കുകളിൽ നിറച്ച് അതേ തോണിയിൽ കരയിലെത്തിക്കും. അവിടെ നിന്നു ടിപ്പർ ലോറിയിൽ കയറ്റിയാണു ആവശ്യക്കാർക്ക് മണൽ എത്തിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏർപ്പെടുത്തിയ ലോക്ഡൗണിന്റെ മറവിൽ രാത്രികളിൽ പോലീസ് പരിശോധന ഉണ്ടാകില്ലെന്ന ധൈര്യത്തിലാണ് സംഘം മണൽ കടത്തുന്നത്.  ബേക്കല്‍ അഴിമുഖത്തും രാത്രികാലങ്ങളിലുള്‍പ്പെടെ പരിശോധന ശക്തമാക്കുമെന്ന് ബേക്കല്‍ ഡിവൈ.എസ്.പി അറിയിച്ചു.