സ്വകാര്യ ആശുപത്രിയിലെ നിരക്ക് ഏകീകരിച്ചു; ലംഘിച്ചാല്‍ പത്തിരട്ടി പിഴ
തിരുവനന്തപുരം∙ സ്വകാര്യ ആശുപത്രികളിൽ ചികിൽസാ നിരക്ക് ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി. ചില സ്വകാര്യ ആശുപത്രികളിൽ വലിയ തുക ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. ജനറൽ വാർഡിൽ…
തിരുവനന്തപുരം∙ സ്വകാര്യ ആശുപത്രികളിൽ ചികിൽസാ നിരക്ക് ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി. ചില സ്വകാര്യ ആശുപത്രികളിൽ വലിയ തുക ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. ജനറൽ വാർഡിൽ…
തിരുവനന്തപുരം∙ സ്വകാര്യ ആശുപത്രികളിൽ ചികിൽസാ നിരക്ക് ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി. ചില സ്വകാര്യ ആശുപത്രികളിൽ വലിയ തുക ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.
ജനറൽ വാർഡിൽ ദിവസം പരമാവധി ഈടാക്കാവുന്നത് 2,645 രൂപ. എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ പരമാവധി 2,910 രൂപ വരെ ഈടാക്കാം. എച്ച്ഡിയു നിരക്ക് എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ 4175ഉം മറ്റിടങ്ങളിൽ 3795 രൂപയുമാക്കി. ഐസിയുവിന് എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ 7,800 രൂപയും മറ്റിടങ്ങളിൽ 8580 രൂപയുമാക്കി. വെന്റിലേറ്റർ ഐസിയുവിന് എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ 13,800ഉം മറ്റിടങ്ങളിൽ 15,180 രൂപയുമാക്കി. എന്നാൽ മിനിമം നിരക്കിൽ സിടി സ്കാൻ, എച്ച്ആർസിടി തുടങ്ങിയ പരിശോധനകൾ ഉൾപ്പെടില്ല. റെംഡെസിവിർ പോലുള്ള വിലയേറിയ മരുന്നുകളും മിനിമം നിരക്കിൽ ഉൾപ്പെടില്ല. ജനറൽ വാർഡിൽ ഒരു ദിവസം രണ്ട് പിപിഇ കിറ്റുകളും ഐസിയുവിൽ അഞ്ചെണ്ണവും ആണ് ഉപയോഗിക്കുക. മിനിമം നിരക്കിൽ പെടാത്തവയ്ക്ക് പരമാവധി വിപണിവില (MRP) മാത്രമേ ഈടാക്കാവൂ എന്നും ഉത്തരവിൽ പറയുന്നു.