വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐക്ക് ജാമ്യം
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസിലെ പ്രതിയായ എസ് ഐ ദീപക്കിന് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ ജാമ്യതുക കെട്ടിവെക്കണം. എല്ലാ തിങ്കളാഴ്ചയും…
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസിലെ പ്രതിയായ എസ് ഐ ദീപക്കിന് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ ജാമ്യതുക കെട്ടിവെക്കണം. എല്ലാ തിങ്കളാഴ്ചയും…
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസിലെ പ്രതിയായ എസ് ഐ ദീപക്കിന് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ ജാമ്യതുക കെട്ടിവെക്കണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. എറണാകുളം വിചാരണ കോടതിയുടെ പരിധിയില്‍ പ്രവേശിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ശ്രീജിത്തിനെ മര്‍ദിച്ചതിലും മരണത്തിലും തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ദീപക്ക് നല്‍കിയ ഹരജിയില്‍ പ്രോസിക്യുഷന്റെ വിശദീകരണം കൂടി കേട്ട ശേഷമാണ് വിധി പറഞത്. ഏപ്രില്‍ 24 മുതല്‍ ഹരജിക്കാരന്‍ റിമാന്‍ഡില്‍ കഴിയുകയാണ്. എസ്.പി അടക്കം മേലുദ്യോഗസ്ഥരെ രക്ഷപ്പെടുത്താന്‍ പ്രോസിക്യൂഷന്‍ തന്നെ ബലിയാടാക്കുകയാണെന്നും എസ്.ഐ പറഞ്ഞു. എന്നാല്‍, ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പ്രതികളെ ദീപക്ക് മര്‍ദിച്ചതായി കൂടെ കസ്റ്റഡിയിലുണ്ടായിരുന്നവരടക്കം എട്ട് പേര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
തുടര്‍ന്ന് സാക്ഷികള്‍ ഇത് സംബന്ധിച്ച് നല്‍കിയ 164 പ്രകാരമുള്ള മൊഴി കോടതിയില്‍ ഹാജരാക്കി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദീപകിനെതിരെ കേസെടുത്തിട്ടുള്ളതെന്നും ആരേയും ബലിയാടാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.