Begin typing your search above and press return to search.
18 ആനകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി: ഇടിമിന്നലേറ്റെന്ന് സംശയം
അസമില്‍ 18 കാട്ടാനകള്‍ കൂട്ടത്തോടെ ചരിഞ്ഞു. നാഗോണിലെ ബമുനി ഹില്‍സിലാണ് സംഭവം. 14 ആനകളെ മലമുകളില്‍ ചരിഞ്ഞ നിലയിലും നാലെണ്ണം മലയുടെ താഴെ ചരിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്.
പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി. ജഡം പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ മാത്രമേ വ്യക്തമായ മരണകാരണം അറിയാന്‍ സാധൂക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. ഇടിമിന്നലേറ്റാണ് കാട്ടാനകള്‍ കൂട്ടത്തോടെ ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.ഇടിമിന്നലേറ്റ് ആനകള്‍ ചരിയാറുണ്ടെങ്കിലും കൂട്ടത്തോടെ ഇത്രയും ആനകള്‍ ചരിയുന്നത് ആദ്യമായാണെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ അന്വേഷണം വേണമെന്നും നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ നിര്‍ദേശം നല്‍കി.
Next Story