ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പ്രവേശത്തിന് തടസമായത് സഹോദരിയുടെ പരാതിയെന്ന് സൂചന
ബാലകൃഷ്ണ പിള്ളയുടെ ഒസ്യത്ത് സംബന്ധിച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരേ മൂത്ത സഹോദരി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മോഹന്‍കുമാറാണ് മുഖ്യമന്ത്രിക്ക് പരാതി…
ബാലകൃഷ്ണ പിള്ളയുടെ ഒസ്യത്ത് സംബന്ധിച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരേ മൂത്ത സഹോദരി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മോഹന്‍കുമാറാണ് മുഖ്യമന്ത്രിക്ക് പരാതി…
ബാലകൃഷ്ണ പിള്ളയുടെ ഒസ്യത്ത് സംബന്ധിച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരേ മൂത്ത സഹോദരി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മോഹന്‍കുമാറാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പരാതി പരിഹരിച്ച ശേഷം മന്ത്രിസഭാ പ്രവേശനം തീരുമാനിക്കാമെന്നാണ് മുഖ്യമന്ത്രിയും സിപിഎം ഗണേഷ് കുമാറിനെ അറിയിച്ചതെന്നാണ് വിവരം.
രണ്ട് പെണ്‍മക്കള്‍ക്ക് കൂടുതല്‍ സ്വത്ത് ലഭിക്കുന്ന തരത്തിലാണ് ആദ്യം വില്‍പത്രം തയ്യാറാക്കിയിരുന്നത്. എന്നാല്‍ പിതാവ് ബാലകൃഷ്ണ പിള്ളയുടെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് പരിചരണം നടത്തിയത് ഗണേഷാണ്. ഈ ഘട്ടത്തില്‍ രണ്ടാമതൊരു വില്‍പത്രം കൂടി തയ്യാറാക്കി. ഇതില്‍ കൂടുതല്‍ സ്വത്ത്് ഗണേഷിന് ലഭിക്കുന്ന തീരിയിലാണ് വില്‍പത്രം തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന.
വില്‍പത്രത്തില്‍ ഗണേഷ് കുമാര്‍ ക്രമക്കേട് നടത്തിയെന്ന് ഉഷ മുഖ്യമന്ത്രിയോടും സിപിഎം നേതൃത്വത്തോടും പരാതിപ്പെട്ടിരുന്നു. എന്നാല്‍, കുടുംബപ്രശ്‌നത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഉഷ മോഹന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേ സമയം, ഈ വിഷത്തില്‍ പ്രതികരിക്കാനില്ലെന്ന് കെ ബി ഗണേഷ് കുമാറും മാധ്യമങ്ങളോട് പറഞ്ഞു. ഈ പരാതിയുടെ പശ്ചാത്തലത്തിലാണ് ഗണേഷിന്റെ ആദ്യ ടേം മന്ത്രിസ്ഥാനം തെറിച്ചെതെന്നാണ് അറിയാന്‍ കഴിയുന്നത്.