ഇസ്രയേല്‍ കാണിച്ച സ്‌നേഹം പോലും കേരള സര്‍ക്കാര്‍ കാണിച്ചില്ല, അവഗണനയില്‍ ദുഃഖമുണ്ടെന്ന് സൗമ്യ സന്തോഷിന്റെ കുടുംബം
ഇടുക്കി : ഇസ്രായേലില്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയോട് സംസ്ഥാന സര്‍ക്കാര്‍ അവഗണന കാണിച്ചതില്‍ ദുഃഖമുണ്ടെന്ന് കുടുംബം. സൗമ്യ കൊല്ലപ്പെട്ട സംഭവം സര്‍ക്കാര്‍ രാഷ്ട്രീയവത്കരിച്ചത് ശരിയായില്ല. മതിയായ…
ഇടുക്കി : ഇസ്രായേലില്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയോട് സംസ്ഥാന സര്‍ക്കാര്‍ അവഗണന കാണിച്ചതില്‍ ദുഃഖമുണ്ടെന്ന് കുടുംബം. സൗമ്യ കൊല്ലപ്പെട്ട സംഭവം സര്‍ക്കാര്‍ രാഷ്ട്രീയവത്കരിച്ചത് ശരിയായില്ല. മതിയായ…
ഇടുക്കി : ഇസ്രായേലില്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയോട് സംസ്ഥാന സര്‍ക്കാര്‍ അവഗണന കാണിച്ചതില്‍ ദുഃഖമുണ്ടെന്ന് കുടുംബം. സൗമ്യ കൊല്ലപ്പെട്ട സംഭവം സര്‍ക്കാര്‍ രാഷ്ട്രീയവത്കരിച്ചത് ശരിയായില്ല. മതിയായ പരിഗണന ഇനിയെങ്കിലും തങ്ങള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും കുടുംബം പറഞ്ഞു.
തീവ്രവാദികളെ ഭയന്നാണ് സര്‍ക്കാര്‍ തങ്ങളെ പിന്തുണക്കാതിരുന്നത്. സംസ്‌കാര ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എന്തുകൊണ്ട് പങ്കെടുത്തില്ലന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ ചോദിച്ചതായും കുടുംബം അറിച്ചു. ഇസ്രയേല്‍ കാണിച്ച സ്‌നേഹം പോലും കേരള സര്‍ക്കാര്‍ കാണിച്ചില്ല. സൗമ്യയാണ് കുടുംബത്തിന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. മകന്‍ അഡോണിന് ഒന്നര വയസ് ഉള്ളപ്പോഴാണ് സൗമ്യ ഇസ്രായേലില്‍ ജോലിയ്ക്ക് പോകുന്നത്. സര്‍ക്കാരില്‍ നിന്ന് സഹായം പ്രതീക്ഷിക്കുന്നതായും കുടുംബം പറഞ്ഞു.