പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി ചെല്‍സി

പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി ചെല്‍സി

May 19, 2021 0 By Editor

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരെ ചെല്‍സിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ചെല്‍സി ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയത്. ജയത്തോടെ ലെസ്റ്റര്‍ സിറ്റിയെ മറികടന്ന് ചെല്‍സി പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി. ചെല്‍സിയോട് പരാജയപ്പെട്ട ലെസ്റ്റര്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ മികച്ച പന്തടക്കത്തോടെയാണ് ചെല്‍സി കളിച്ചത്. രണ്ട് തവണ ചെല്‍സി ലെസ്റ്റര്‍ സിറ്റിയുടെ വല കുലുക്കിയെങ്കിലും രണ്ട് തവണയും വെര്‍ണറുടെ ഗോള്‍ വാര്‍ നിഷേധിച്ചു. കൂടാതെ ചെല്‍സിക്ക് അനുകൂലമായി പെനാല്‍റ്റി റഫറി നിഷേധിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ പ്രതിരോധ താരം റൂഡിഗറിന്റെ (47) ഗോളില്‍ ചെല്‍സി ലീഡ് നേടി.

തുടര്‍ന്ന് വെര്‍ണറിനെ ഫൗള്‍ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ജോര്‍ജിനോ (66) ഗോളാക്കി ചെല്‍സിയുടെ ലീഡ് ഇരട്ടിയാക്കി. എന്നാല്‍ ചെല്‍സി താരം കോവസിച്ചിന്റെ പിഴവില്‍ നിന്ന് ലെസ്റ്റര്‍ താരം ഇഹിനാച്ചോ (76) ഒരു മടക്കിയെങ്കിലും തുടര്‍ന്ന് സമനില നേടാന്‍ ലെസ്റ്ററിനായില്ല.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam