മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത മന്ത്രിമാരും ആലപ്പുഴയിലെത്തി പുന്നപ്ര വയലാര്‍ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു ചടങ്ങെങ്കിലും നിരവധി…
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത മന്ത്രിമാരും ആലപ്പുഴയിലെത്തി പുന്നപ്ര വയലാര്‍ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു ചടങ്ങെങ്കിലും നിരവധി…
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത മന്ത്രിമാരും ആലപ്പുഴയിലെത്തി പുന്നപ്ര വയലാര്‍ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു ചടങ്ങെങ്കിലും നിരവധി പേര്‍ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്കായി ഇരുപത്തിയൊന്ന് മന്ത്രിമാരും തിരുവനന്തപുരത്തേക്ക് തിരിക്കും.
വൈകിട്ട് മൂന്നരയോടെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. പിന്നാലെ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും. യുഡിഎഫ് നേതാക്കള്‍ ഓണ്‍ലൈനായി പങ്കെടുക്കും. ലളിതമായി രാജ്ഭവനില്‍ വച്ച് നടത്തേണ്ട ചടങ്ങാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്നതെന്നും, പങ്കെടുക്കാതിരിക്കുന്നത് വഴി പൊതുസമൂഹത്തിന് മുന്നില്‍ വലിയ സന്ദേശമാകും മുന്നണി നല്‍കുകയെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. അതേസമയം അഞ്ഞൂറോളം പേരെ ക്ഷണിച്ചുകൊണ്ട് നടക്കുന്ന സത്യപ്രതിജ്‍ഞാ ചടങ്ങിനെതിരേ ഹൈക്കോടതിയും രംഗത്തുവന്നിരുന്നു. ഇങ്ങനെയെങ്കില്‍ കല്യാണത്തിന് ഇത്രയും പേരെ പങ്കെടുപ്പിക്കാമല്ലോയെന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞിരുന്നു.