ആയിരം കോടി നഷ്ടം ; ലോക്ഡൗണ്‍ കഴിഞ്ഞയുടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് ബെവ്‌കോ

ലോക്ഡൗണ്‍ കഴിഞ്ഞയുടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ബെവ്‌കോ. ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടന്നതു കാരണം നഷ്ടം ആയിരം കോടി പിന്നിട്ടതായും ഇനിയും അടഞ്ഞു കിടന്നാല്‍ നഷ്ടം പെരുകുമെന്നും…

ലോക്ഡൗണ്‍ കഴിഞ്ഞയുടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ബെവ്‌കോ. ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടന്നതു കാരണം നഷ്ടം ആയിരം കോടി പിന്നിട്ടതായും ഇനിയും അടഞ്ഞു കിടന്നാല്‍ നഷ്ടം പെരുകുമെന്നും എംഡി യോഗേഷ് ഗുപ്ത സര്‍ക്കാരിനെ അറിയിച്ചു. മാത്രവുമല്ല ശമ്പളം, കട വാടക എന്നിവയ്ക്കായി സര്‍ക്കാരിന്റെ സഹായവും വേണ്ടി വരും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന ആവശ്യം ബെവ്‌കോ സര്‍ക്കാരിന് മുന്നില്‍ വെച്ചത്.

വിഷയത്തില്‍ ആരോഗ്യ വകുപ്പിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താവും സര്‍ക്കാരിന്റെ തീരുമാനം. ബാറുകള്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ എന്നിവ ഉടന്‍ തുറക്കേണ്ടെന്നായിരുന്നു നേരത്തെ ആരോഗ്യ വകുപ്പിന്റെ നിലപാട്. നേരത്തെ മദ്യത്തിന്റെ ഹോം ഡെലിവറിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും ഇപ്പോള്‍ വേണ്ടെന്നായിരുന്നു എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്റെ നിലപാട്. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ മദ്യവില്‍പനയ്ക്കായി അവതരിപ്പിച്ച ബെവ്ക്യൂ ആപ്പ് വീണ്ടും വരുന്നു എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story