ടിപിയുടെ ചിത്രമുളള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ; കെ.കെ രമ എംഎൽഎയ്‌ക്കെതിരേ പെരുമാറ്റച്ചട്ടലംഘനത്തിന് പരാതി

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്റെ ചിത്രമുളള ബാഡ്ജ് ധരിച്ച് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത കെ.കെ രമയ്‌ക്കെതിരേ സ്പീക്കർക്ക് പരാതി. ജനതാദൾ എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടി.പി…

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്റെ ചിത്രമുളള ബാഡ്ജ് ധരിച്ച് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത കെ.കെ രമയ്‌ക്കെതിരേ സ്പീക്കർക്ക് പരാതി. ജനതാദൾ എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടി.പി പ്രേംകുമാർ ആണ് സ്പീക്കർ എംബി രാജേഷിന് പരാതി നൽകിയത്.

നിയമസഭയ്ക്കുളളിൽ യാതൊരു വിധത്തിലുമുളള ബാഡ്ജുകൾ ധരിക്കുവാനോ പ്രദർശിപ്പിക്കുവാനോ പാടില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് പരാതി. അംഗങ്ങൾക്കുളള പെരുമാറ്റച്ചട്ടത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. കെ.കെ രമയ്‌ക്കെതിരേ സഭയുടെ യശസ് ഉയർത്തിപ്പിടിക്കുന്ന മാതൃകാപരമായ തീരുമാനം സ്പീക്കർ കൈക്കൊളളണമെന്ന് പരാതിയിൽ ടിപി പ്രേംകുമാർ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്‌ക്കെത്തിയപ്പോഴാണ് കെ.കെ രമ സിപിഎം ഗുണ്ടകൾ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് ടിപി ചന്ദ്രശേഖരന്റെ ചിത്രം പതിച്ച ബാഡ്ജ് നെഞ്ചിലണിഞ്ഞ് എത്തിയത്. ടിപി രൂപം നൽകിയ ആർഎംപിയുടെ സ്ഥാനാർത്ഥിയായിട്ടാണ് യുഡിഎഫ് പിന്തുണയോടെ കെ.കെ രമ മത്സരിച്ചത്. എൽഡിഎഫ് ഘടകകക്ഷിയാണ് ജനതാദൾ എസ്. പരാതിക്ക് പിന്നിൽ സിപിഎം ആണെന്നും ആക്ഷേപമുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story