ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം കര്‍ശനമായി നടപ്പാക്കും ; പ്രതിമാസ ബില്‍ 8500 കടന്നാല്‍ ആദായ നികുതി വകുപ്പിനെ കാര്യം അറിയിക്കും ! വൈദ്യുതി ബോര്‍ഡിന്റെ പുതിയ പരിഷ്‌കാരങ്ങള്‍ ഇങ്ങനെ

പ്രതിമാസ കറണ്ട് ബിൽ തുക ആയിരം രൂപ കടന്നാൽ കാൺലൈൻ പേയ്മെന്റ് നിർബന്ധമാക്കാനും, 8500 കവിഞ്ഞാൽ ആദായനികുതി വകുപ്പിന് റിപ്പോർട്ട് ചെയ്യാനും കെഎസ്ഇബി തീരുമാനം. ദേശീയ തല…

പ്രതിമാസ കറണ്ട് ബിൽ തുക ആയിരം രൂപ കടന്നാൽ കാൺലൈൻ പേയ്മെന്റ് നിർബന്ധമാക്കാനും, 8500 കവിഞ്ഞാൽ ആദായനികുതി വകുപ്പിന് റിപ്പോർട്ട് ചെയ്യാനും കെഎസ്ഇബി തീരുമാനം. ദേശീയ തല പരിഷ്കരണ നടപടികളുടെ ഭാഗമായാണിത്. ഓൺലൈൻ പേയ്മെന്റ് സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കിയശേഷമാവും നിർബന്ധമാക്കുക.

ഓണ്‍ലൈന്‍ സംവിധാനം കര്‍ശനമായി നടപ്പാക്കിയാൽ രണ്ടായിരത്തോളം വരുന്ന കാഷ്യര്‍ തസ്തിക പകുതിയായി കുറയ്ക്കാന്‍ ഇതുവഴി സാധിക്കും. വൈദ്യുതിബോര്‍ഡിലെ വിവിധ തസ്തികയിലുള്ള അഞ്ഞൂറ്റിയെഴുപത്തിമൂന്നു പേര്‍ ഈ മാസം വിരമിക്കുന്നുണ്ട്. ഒഴിവുവരുന്ന തസ്തികകളിലേക്ക് കാഷ്യര്‍മാര്‍ക്ക് പ്രമോഷന്‍ ലഭിക്കും. ഇതിനൊപ്പം ജീവനക്കാരെ നിയമിക്കുന്നതും ഒഴിവാക്കാം. ആയിരം രൂപയില്‍ അധികമുള്ളവര്‍ക്ക് ആദ്യ ഒന്നുരണ്ടുതവണ ബില്‍ അടയ്ക്കാന്‍ അനുവദിക്കുമെങ്കിലും തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ആയിരത്തിന് മുകളിലുള്ള തുക കാഷ് കൗണ്ടര്‍ വഴി സ്വീകരിക്കാന്‍ കഴിയാത്തവിധത്തില്‍ സോഫ്റ്റ്‌വേറില്‍ മാറ്റംവരുത്തും.

ഒരുലക്ഷത്തിൽ കൂടുതൽ തുക വാർഷിക കറണ്ട് ബിൽ അടയ്ക്കുന്നവരുടെ പേരാണ് ഇൻകംടാക്സിലേക്ക് പോകുക. കഴിഞ്ഞവർഷം കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവ് തമിഴ്നാട് അടക്കം പല സംസ്ഥാനങ്ങളിലും നേരത്തേ നടപ്പാക്കി. കോവിഡും ലോക്ഡൗണുമായതോടെ സംസ്ഥാനത്ത് ഓൺലൈനായി ബില്ലടയ്ക്കുന്നവരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു. ഇതോടെ, കാഷ് കൗണ്ടറുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.കൗണ്ടറുകളുടെ പ്രവർത്തനം ഒരു ഷിഫ്റ്റാക്കി. നിലവിൽ ഉച്ചയ്ക്ക് ശേഷം കൗണ്ടറില്ല. സംശയങ്ങള്‍ പരിഹരിക്കുന്നതിനും വൈദ്യുതിയുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറായ 1912ല്‍ വിളിക്കാവുന്നതുമാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story