സൗദി അറേബ്യയില്‍നിന്നും എണ്ണ കയറ്റുമതി ആരംഭിച്ച് 79 വര്‍ഷം പിന്നിട്ടു

ജിദ്ദ: മെയ് മാസത്തിന് സൗദി അറേബ്യക്ക് ഒരു പ്രത്യേകതയുണ്ട്. സൗദി അറേബ്യയില്‍നിന്നും വിദേശത്തേക്ക് ആദ്യമായി എണ്ണ കയറ്റുമതി ചെയ്ത മാസം എന്ന പ്രത്യേകകതയാണത്. സൗദിയില്‍നിന്നും വിദേശത്തേക്ക് എണ്ണ…

ജിദ്ദ: മെയ് മാസത്തിന് സൗദി അറേബ്യക്ക് ഒരു പ്രത്യേകതയുണ്ട്. സൗദി അറേബ്യയില്‍നിന്നും വിദേശത്തേക്ക് ആദ്യമായി എണ്ണ കയറ്റുമതി ചെയ്ത മാസം എന്ന പ്രത്യേകകതയാണത്. സൗദിയില്‍നിന്നും വിദേശത്തേക്ക് എണ്ണ കയറ്റുമതിചെയ്ത് ഇപ്പോള്‍ 79 വര്‍ഷം പിന്നിടുകയാണ്. കൃത്യമായി പറഞ്ഞാല്‍ 1939 മെയ് ഒന്നിനാണ് സൗദി അറേബ്യയില്‍നിന്നും ആദ്യമായി വിദേശത്തേക്ക് എണ്ണ ഉദ്പാദനം കയറ്റുമതി ചെയ്യപ്പെട്ടത്.

ഇത് സംബന്ധമായി സൗദി തുറമുഖ അതോറിറ്റി ഒരു അപൂര്‍ വീഡിയോയും പുറത്തിറക്കി. സൗദി അറേബ്യയില്‍നിന്നും എണ്ണ ആദ്യമായി വിദേശത്തേക്ക് കയറ്റി അയക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങ് അടങ്ങിയ പഴയ വീഡിയോ ആണ് പുറത്തിറക്കിയത്. സൗദി അറേബ്യയുടെ സ്ഥാപകന്‍ കിംഗ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹിമാന്‍ അല്‍ സൗദ് ആയിരുന്നു ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടന ചടങ്ങില്‍ ഉദ്യോഗസ്ഥരടക്കം നിരവധിപേര്‍ പങ്കെടുത്തായി വീഡിയോ ചിത്രം സാക്ഷ്യപ്പെടുത്തുന്നു. രാജാവ് ഉദ്ഘാടനം ചെയ്യുന്നതും കപ്പലിലെ ജീവനക്കാരെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയിലുണ്ട്. ബഹറൈന്‍ ഭരണാധികാരിയും ചടങ്ങില്‍ പങ്കെടുത്ത് ചടങ്ങിന് ആശംസകളര്‍പ്പിച്ചിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story