ലയണൽ മെസിക്കൊപ്പം അഗ്യൂറോയും ബാഴ്സയിൽ പന്തു തട്ടും; അഗ്യൂറോ ബാഴ്സയിൽ തന്നെ
മുൻ മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ സെർജിയോ അഗ്യൂറോ സ്പാനിഷ് ക്ലബ് ബാഴ്സലോണയിലെത്തി. ക്ലബ് തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2 വർഷത്തെ കരാറാണ് അർജൻ്റൈൻ താരത്തിനു നൽകിയിരിക്കുന്നത്.…
മുൻ മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ സെർജിയോ അഗ്യൂറോ സ്പാനിഷ് ക്ലബ് ബാഴ്സലോണയിലെത്തി. ക്ലബ് തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2 വർഷത്തെ കരാറാണ് അർജൻ്റൈൻ താരത്തിനു നൽകിയിരിക്കുന്നത്.…
മുൻ മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ സെർജിയോ അഗ്യൂറോ സ്പാനിഷ് ക്ലബ് ബാഴ്സലോണയിലെത്തി. ക്ലബ് തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2 വർഷത്തെ കരാറാണ് അർജൻ്റൈൻ താരത്തിനു നൽകിയിരിക്കുന്നത്. ഇതോടെ, ദേശീയ ടീം നായകൻ ലയണൽ മെസിക്കൊപ്പം അഗ്യൂറോയും ബാഴ്സയിൽ പന്തു തട്ടും. അതേസമയം, മെസി ടീമിൽ തുടരുമോ എന്നതിൽ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല. അഗ്യൂറോ എത്തിയ സാഹചര്യത്തിൽ അദ്ദേഹം ക്ലബ് വിടില്ലെന്നാണ് അഭ്യൂഹം.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി 10 വർഷം കളിച്ച ശേഷമാണ് അഗ്യൂറോ ബാഴ്സയിലെത്തുന്നത്. 32 കാരനായ അഗ്യൂറോ ഈ സീസണിൽ 14 മത്സരങ്ങളാണ് കളിച്ചത്. മൂന്നുതവണ ഗോൾ നേടുകയും ചെയ്തു.അത്ലറ്റിക്കോ മഡ്രിഡിൽ നിന്നാണ് അഗ്യൂറോ സിറ്റിയിലെത്തിയത്. സിറ്റിയ്ക്കായി 384 മത്സരങ്ങളിൽ നിന്നും 257 ഗോളുകളാണ് താരം നേടിയത്. സിറ്റിയ്ക്കായി ഏറ്റവുമധികം ഗോളുകൾ നേടിയ താരം എന്ന റെക്കോർസും അഗ്യൂറോയുടെ പേരിലാണ്.