വിജയ്‌യുടെ അച്ഛന്‍ എന്റെ മുത്തശ്ശന്റെ നിര്‍മ്മാണ കമ്പനിയിലെ ജോലിക്കാരനായിരുന്നു, കോയമ്പത്തൂര്‍ മാപ്പിളൈയില്‍ അദ്ദേഹത്തിന്റെ നായികയാകേണ്ടതായിരുന്നു: ഇളയദളപതിയെ കുറിച്ച് നടി സംഗീത

മലയാളം തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ അഭിനേത്രിയാണ് സംഗീത. മലയാളത്തില്‍ മോഹന്‍ലാലിനും ജയറാമിനും ദിലീപിനുമൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്. സാമി സംവിധാനം ചെയ്ത ഉയിര്‍ എന്ന ചിത്രത്തിലെ കഥാപാത്രമാണ്…

മലയാളം തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ അഭിനേത്രിയാണ് സംഗീത. മലയാളത്തില്‍ മോഹന്‍ലാലിനും ജയറാമിനും ദിലീപിനുമൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്. സാമി സംവിധാനം ചെയ്ത ഉയിര്‍ എന്ന ചിത്രത്തിലെ കഥാപാത്രമാണ് നടി സംഗീതയുടെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായത്. നടനും ഗായകനുമായ കൃഷ് ( വിജയ് ബാലകൃഷ്ണന്‍ ) ആണ് സംഗീതയുടെ ഭര്‍ത്താവ്.

ഇളയദളപതി വിജയ്‌യുമായി അടുത്ത സൗഹൃദമാണ് സംഗീതയ്ക്. തന്റെ കാര്യത്തില്‍ വിജയ് വളരെ ശ്രദ്ധാലുവായിരുന്നുവെന്നും പ്രണയത്തില്‍ പോയി ചാടരുതെന്ന് ഉപദേശിക്കാറുണ്ടായിരുന്നുവെന്നും സംഗീത ഒരു തമിഴ് ഓണ്‍ലൈന്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

'ഞങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പറയണമെങ്കില്‍ ഞാന്‍ ഒരു തലമുറ പിന്നിലേക്ക് പോകണം. എസ് .എ ചന്ദ്രശേഖരന്‍ അങ്കിള്‍ ( വിജയുടെ അച്ഛന്‍) എന്റെ മുത്തശ്ശന്റെ നിര്‍മ്മാണകമ്പനിയില്‍ ജോലി ചെയ്തിരുന്നു. ഒരു കുടുംബം എന്ന നിലയ്ക്ക് ഞങ്ങള്‍ക്കെല്ലാവര്‍ക്കും പരസ്പരം നന്നായറിയാം. വിജയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ചിത്രത്തില്‍ അദ്ദേഹത്തിന്റെ നായികയായി ഞാന്‍ അഭിനയിക്കേണ്ടതായിരുന്നു. എന്നാല്‍ ഒന്നും വിചാരിച്ച പോലെ നടന്നില്ല. കോയമ്പത്തൂര്‍ മാപ്പിളൈ ആണ് ആ ചിത്രം.

ഞാന്‍ ആ സമയത്ത് നല്ലൊരു നര്‍ത്തകിയായി പേരെടുത്തിരുന്നു. അങ്ങനെയാണ് വിജയ്ക്ക് വേണ്ടി മാത്രം സംഘടിപ്പിച്ച വിജയ് സ്റ്റാര്‍ നൈറ്റ് പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചത്. ഞങ്ങളൊരുമിച്ച് അവിടെ നൃത്തമവതരിപ്പിച്ചിരുന്നു. അവിടെയാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്. അദ്ദേഹം എന്നെ ഒരു നര്‍ത്തകി എന്ന നിലയ്ക്കാണ് ആരാധിക്കുന്നത്. ഏതെങ്കിലും പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കാന്‍ പോകുന്നതിന് മുമ്ബ് വിജയുടെ ഭാര്യ എന്നെ വിളിച്ച് ഞാന്‍ നൃത്തം അവതരിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചറിയും. ഉണ്ടെങ്കില്‍ അത് കണ്ട ശേഷമേ അദ്ദേഹം പോവുകയുള്ളൂ.

പ്രണയത്തില്‍ ഒന്നും ചെന്ന് ചാടാതിരിക്കാന്‍ അദ്ദേഹം എന്നെ ഉപദേശിക്കാറുണ്ടായിരുന്നു. നീ നല്ല രീതിയില്‍ വിവാഹം കഴിച്ച് സെറ്റിലാകണം, വല്ല ചുറ്റിക്കളിയുണ്ടെന്നൊന്നും ഞാന്‍ കേട്ടു പോകരുതെന്നും ശാസിക്കുമായിരുന്നു. ഞാന്‍ ഇപ്പോഴും സുരക്ഷിതയായിരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. എന്നെക്കുറിച്ചെന്തെങ്കിലും ഗോസ്സിപ്പുകളോ മറ്റോ കേട്ടാല്‍ വിജയ് എന്നെ വിളിച്ച് അതിനെക്കുറിച്ച് ചോദിച്ചറിയുമായിരുന്നു.

ഞാന്‍ കൃഷുമായി പ്രണയത്തിലായ ശേഷം ഒരു ദിവസം ഞാന്‍ വിജയ്‌യിയോട് ചോദിച്ചു കൃഷിനെ പരിചയപ്പെടുത്താനായി അദ്ദേഹത്തെ വന്നു കാണാന്‍ സാധിക്കുമോ എന്ന്. കൃഷിനെ കണ്ട ശേഷം വിജയ് എന്നെ കെട്ടിപിടിച്ചു നിന്നെക്കുറിച്ചോര്‍ത്ത് സന്തോഷിക്കുന്നു എന്ന് പറഞ്ഞു. കൃഷ് വളരെ നല്ല വ്യക്തിയാണെന്ന് തോന്നിയെന്നും നിങ്ങള്‍ നല്ല ജോഡികളാണെന്നും വിജയ് പറഞ്ഞു. പിന്നെ കൃഷിന്റെ യഥാര്‍ത്ഥ പേര് വിജയ് എന്നാണ്, വിജയുടെ ഭാര്യയുടെ പേര് സംഗീത എന്നും. അത് വല്ലാത്ത ഒരു യാദൃശ്ചികതയാണ്.' സംഗീത വ്യക്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story