
സുഖപ്രസവത്തിന് തണ്ണിമത്തന്‍
May 29, 2018ഗര്‍ഭം ഒരിക്കലും ഒരു രോഗമല്ല അതൊരു അവസ്ഥയാണ്. ഗര്‍ഭകാലത്ത് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതാണ് .അമ്മക്കും കുഞ്ഞിനും പ്രത്യേകം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. കുടിക്കുന്നവെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും ഒരല്‍പം ശ്രദ്ധ നല്‍കുക.
ഭക്ഷണവും പ്രോട്ടീനും വിറ്റാമിനും അടങ്ങിയ ഭക്ഷണം ആയിരിക്കണം കഴിക്കേണ്ടത് എന്ന കാര്യത്തില്‍ വളരെയധികം നിര്‍ബന്ധമുണ്ട് ഗര്‍ഭകാലത്തുണ്ടാവുന്ന പ്രശ്‌നങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് നെഞ്ചെരിച്ചില്‍.തണ്ണിമത്തന്‍ ഒരു കഷ്ണം കഴിക്കുന്നത് നെഞ്ചെരിച്ചില്‍ എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
തണ്ണിമത്തനില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്.ഭക്ഷണം പെട്ടെന്ന് ദഹിക്കുന്നതിനും സഹായിക്കുന്നു തണ്ണിമത്തന്‍. ഗര്‍ഭകാലത്തെ തണ്ണിമത്തന്റെ ഉപയോഗം പ്രസവത്തിനെ എളുപ്പത്തിലാക്കാന്‍ സഹായിക്കുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിനും സഹായിക്കുന്നു.ഊര്‍ജ്ജത്തിന്റെ ഉറവിടമാണ് തണ്ണിമത്തന്‍. ഗര്‍ഭകാലത്ത് പല സ്ത്രീകളിലും തളര്‍ച്ചയുണ്ടാവാം. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തണ്ണിമത്തന്‍. ശരീരത്തിനും മനസ്സിനും ഫ്രഷ്‌നസ്സും ഊര്‍ജ്ജവും നല്‍കുന്നതിന് ഇത് സഹായിക്കുന്നു.