ബയോ വെപ്പൺ പരാമർശം ; എൻഐഎയ്ക്കും കേന്ദ്ര ഇന്റലിജൻസിനും ഐഷ സുൽത്താനക്കെതിരെ പരാതി

വിവിധ ചാനലുകളിൽ ലക്ഷദ്വീപിന്റെ പ്രതിനിധിയായി സ്വയം അവരോധിച്ചു ചർച്ച നടത്തുകയും എതിരഭിപ്രായം പറയുന്നവരെ പരമ പുച്ഛത്തോടെ അവഹേളിക്കുകയും ചെയ്യുന്ന ഐഷ സുൽത്താനയ്‌ക്കെതിരെ നിരവധി പരാതികൾ. ചാനൽ ചർച്ചക്കിടെ കേന്ദ്രസർക്കാർ ലക്ഷദ്വീപിലേക്ക് കോവിഡ് പരത്താനായി അയച്ച ബയോ വെപ്പൺ ആണ് പ്രഫുൽ പട്ടേൽ എന്നാണ് അവർ പറഞ്ഞത്. ഇതിനെതിരെ ചാനൽ ചർച്ചക്കിടെ തന്നെ വാക്കേറ്റം ഉണ്ടായിരുന്നു.

എന്നാൽ തന്റെ വാക്കുകളിൽ അവർ ഉറച്ചു നിന്നതോടെ യുവമോർച്ച നിയമനടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു. ഇന്നലെ സംസ്ഥാനത്തു കൊടുത്തതിനു പുറമെ എൻഐഎയ്ക്കും കേന്ദ്ര ഇന്റലിജൻസിനും ഐഷ സുൽത്താനക്കെതിരെ പരാതി നൽകി. ഇത് കൂടാതെ വിവിധ സംഘടനകൾ ഇവർക്കെതിരെ രാജ്യത്തിൻറെ വിവിധ സംസ്ഥാനങ്ങളിലും പരാതി നൽകിക്കഴിഞ്ഞു. ഇതോടെ ഇവർ ന്യായീകരണ വീഡിയോയുമായി രംഗത്തെത്തിയിരുന്നു. ഈ ന്യായീകരണ വീഡിയോയിലും ഇവർ പറയുന്നത് കേന്ദ്രത്തിനെതിരെ അല്ല, പകരം പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെയാണ് താൻ പറഞ്ഞതെന്നാണ്. പ്രഫൂൽ പട്ടേലിനെയും അയാളുടെ നയങ്ങളും തികച്ചും ഒരു ‘വെപ്പൺ’ പൊലെയാണ് തനിക്ക് തോന്നിയതെന്നും അല്ലാതെ രാജ്യത്തെയോ ഗവൺമെന്റിനെയോ അല്ല എന്നും ഐഷ പറയുന്നു. എന്നാൽ രണ്ടു വീഡിയോയും ചേർത്താണ് ഇപ്പോൾ പരാതി പോയിരിക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story