സംസ്ഥാനത്ത്‌ സമ്പൂർണ ലോക്ഡൗൺ ഇന്നുകൂടി

സംസ്ഥാനത്ത്‌ സമ്പൂർണ ലോക്ഡൗൺ ഇന്നുകൂടി

June 13, 2021 0 By Editor

തിരുവനന്തപുരം: സമ്പൂർണ ലോക്ഡൗൺ ഞായറാഴ്ചയും തുടരും. ശനിയാഴ്ച കോവിഡ് വിലക്ക് ലംഘനം നടത്തിയതിന് 5346 ആളുകളുടെ പേരിൽ കേസെടുത്തു. 2003 പേരെ അറസ്റ്റ് ചെയ്യുകയും 3645 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ക്വാറന്റീൻ ലംഘിച്ചതിന് 32 കേസുകൾ റിപ്പോർട്ട് ചെയ്തു. മാസ്ക് ധരിക്കാത്ത 10,943 പേർക്കെതിരേയും നടപടിയെടുത്തു. അത്യാവശ്യ യാത്രകൾക്കല്ലാതെ പുറത്തിറങ്ങിയവർക്കെതിരേയാണ് നടപടിയുണ്ടായത്. ഭക്ഷ്യോത്പന്നങ്ങൾ, പഴം, പാൽ, പച്ചക്കറി, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾ മാത്രമേ ഞായറാഴ്ച തുറക്കാവൂ. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയാണ് സമയം

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam