ഐഷ സുല്‍ത്താനയുടെ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്താണ് രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അറസ്റ്റിന്…

രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്താണ് രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അറസ്റ്റിന് സാധ്യത ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു . അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ വേണ്ടി മാത്രമാണ് ഐഷക്ക് നോട്ടീസ് അയച്ചിരിക്കുന്നതെന്നാണ് ലക്ഷദ്വീപ് പോലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്. ചാനല്‍ ചര്‍ച്ചയിലൂടെ ഐഷ സുല്‍ത്താന ദ്വീപ് ജനങ്ങളെ കേന്ദ്ര സര്‍ക്കാരിനെതിരെ തിരിക്കാനാണ് ശ്രമിച്ചത്. സര്‍ക്കാരിനെതിരെ അസ്വസ്ഥതകള്‍ സൃഷ്ടിച്ച് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമാണെന്നും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും പോലീസ് ഹൈക്കോടതിയെ അറയിച്ചിരിക്കുന്നത്‌.

ബയോ വെപ്പൺ പരാമർശത്തിൽ മീഡിയ വൺ ചാനലിനെ പഴിചാരി സംവിധായിക ഐഷ സുൽത്താന ഇന്നലെ രംഗത്ത് എത്തിയിരുന്നു. ചാനൽ അജണ്ട നടപ്പാക്കാനുള്ള കരുവായി തന്നെ ഉപയോഗിച്ചെന്ന് ഐഷ സുൽത്താന പറഞ്ഞു. ഔട്ട് ലുക്ക് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചാനലിനെതിരെ ഐഷ സുൽത്താന രംഗത്ത് വന്നത്. ബയോ വെപ്പൺ പരാമർശം തെറ്റായിരുന്നുവെന്നും അവർ കുറ്റസമ്മതം നടത്തി. കൊറോണയെ ജൈവായുധമായി ഉപയോഗിച്ചുവെന്ന പരാമർശം തെറ്റാണെന്ന് സമ്മതിക്കുന്നു. എന്നാൽ മീഡിയ വൺ ചാനൽ തന്റെ പരാമർശം വിശദമാക്കാനുള്ള സമയം അനുവദിച്ചില്ല. ചാനൽ അജണ്ടയ്ക്കായി തന്നെ ഉപയോഗപ്പെടുത്തിയെന്നും ഐഷ സുൽത്താന പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story