വിവാഹമോചനം നേടി ഏഴുവര്‍ഷങ്ങള്‍; 22ാം വിവാഹ വാര്‍ഷിക ദിനത്തില്‍ വീണ്ടും ഒന്നിച്ച്‌ ചലച്ചിത്രതാരങ്ങളായ പ്രിയ രാമനും രഞ്ജിത്തും

June 19, 2021 0 By Editor

പ്രണയിച്ച്‌ വിവാഹിതരായവരാണ് പ്രിയ രാമനും രഞ്ജിത്തും. 1999 ല്‍ ‘നേസം പുതുസ്’ എന്ന സിനിമയുടെ സെറ്റില്‍വച്ചാണ് ഇരുവരും കാണുന്നതും, പിന്നീട് പ്രണയത്തിലായി വിവാഹിതരാവുന്നതും. 2014 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോഴിതാ വിവാഹ മോചനം നേടി 7 വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുന്നുവെന്നാണ് തമിഴ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

ഇന്‍സ്റ്റഗ്രാമില്‍ പ്രിയ രാമനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് രഞ്ജിത്ത്. ആരാധക ആശംസകളാല്‍ തങ്ങളുടെ ജീവിത യാത്ര ഇപ്പോള്‍ കൂടുതല്‍ മനോഹരമായിരിക്കുന്നുവെന്ന് രഞ്ജിത്ത് ചിത്രത്തിനൊപ്പം എഴുതിയിട്ടുണ്ട്. നിയമപരമായി വിവാഹ മോചിതരായ ഇരുവരും വീണ്ടും ഒന്നിച്ചുവെന്നാണ് ചിത്രങ്ങളില്‍നിന്നും വ്യക്തമാകുന്നത്. അതേസമയം, ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഒന്നും പുറത്തുവന്നിട്ടില്ല.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam