സിബി ഹോര്‍ണറ്റ് 160R, സിബിആര്‍ 250R ബൈക്കുകളുടെ വില വര്‍ധിച്ചു
ഇന്ത്യന്‍ വിപണിയില്‍ അടുത്തിടെ എത്തിയ സിബി ഹോര്‍ണറ്റ് 160R, സിബിആര്‍ 250R ബൈക്കുകളുടെ വില ഹോണ്ട വര്‍ധിപ്പിച്ചു. ഇരു ബൈക്കുകളിലൂം അഞ്ഞൂറു രൂപ വീതമാണ് വില കൂട്ടിയതെന്നും…
ഇന്ത്യന്‍ വിപണിയില്‍ അടുത്തിടെ എത്തിയ സിബി ഹോര്‍ണറ്റ് 160R, സിബിആര്‍ 250R ബൈക്കുകളുടെ വില ഹോണ്ട വര്‍ധിപ്പിച്ചു. ഇരു ബൈക്കുകളിലൂം അഞ്ഞൂറു രൂപ വീതമാണ് വില കൂട്ടിയതെന്നും…
ഇന്ത്യന്‍ വിപണിയില്‍ അടുത്തിടെ എത്തിയ സിബി ഹോര്‍ണറ്റ് 160R, സിബിആര്‍ 250R ബൈക്കുകളുടെ വില ഹോണ്ട വര്‍ധിപ്പിച്ചു. ഇരു ബൈക്കുകളിലൂം അഞ്ഞൂറു രൂപ വീതമാണ് വില കൂട്ടിയതെന്നും മോഡലുകളുടെ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നതായും ഹോണ്ട അറിയിച്ചു.
എല്‍ഇഡി ഹെഡ്‌ലാമ്പ്, ഒറ്റ ചാനല്‍ എബിഎസ് എന്നിവ 2018 സിബി ഹോര്‍ണറ്റ് 160R ല്‍ ഓപ്ഷനല്‍ ഫീച്ചറാണ്. പരിഷ്‌കരിച്ച എല്‍ഇഡി ഹെഡ്‌ലാമ്പ്, പുത്തന്‍ ബോഡി ഗ്രാഫിക്‌സ് എന്നിവ സിബിആര്‍ 250R ല്‍ എടുത്തുപറയണം. സിബി ഹോര്‍ണറ്റ് 160R
85,234 രൂപ മുതലും സിബിആര്‍ 250R 1,64,143 രൂപ മുതലുമാണ് പുതുക്കിയ വില.
160 സിസി ശ്രേണിയില്‍ ഹോണ്ടയുടെ എന്‍ട്രി ലെവര്‍ പെര്‍ഫോര്‍മന്‍സ് ബൈക്കാണ് സിബി ഹോര്‍ണറ്റ് 160R. 162.71 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കില്‍. 14.9 bhp കരുത്തും 14.5 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഹോണ്ട സിബി ഹോര്‍ണറ്റ് 160R വിപണിയില്‍ എത്തുന്നത് രണ്ടു വകഭേദങ്ങളില്‍. മുന്‍ ഡിസ്‌ക്, ഇരട്ട ഡിസ്‌ക് ബ്രേക്ക് വകഭേദങ്ങള്‍ സിബി ഹോര്‍ണറ്റില്‍ ലഭ്യമാണ്.
ബിഎസ് IV നിര്‍ദ്ദേശം പാലിക്കുന്ന 249 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് സിബിആര്‍ 250R ന്റെ ഒരുക്കം. എഞ്ചിന് 26.5 bhp കരുത്തും 22.9 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കാന്‍ ബൈക്കിന് പറ്റും. ഇരട്ട ഡിസ്‌ക് ബ്രേക്കുകള്‍ ഹോണ്ട സിബിആര്‍ 250R ല്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.