‘സഖാവിന്റെ മകൾ വിസ്മയയുടെ മരണം ഞെട്ടിപ്പിക്കുന്നത്’; പ്രതികരിച്ച് മന്ത്രി
നിലമേല്‍ കൈതോട് സ്വദേശി എസ്.വി.വിസ്മയ (24) ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജെ.ചിഞ്ചുറാണി. വിസ്മയയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വെളിച്ചത്തു വരണമെന്നു മൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ മന്ത്രി…

നിലമേല്‍ കൈതോട് സ്വദേശി എസ്.വി.വിസ്മയ (24) ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജെ.ചിഞ്ചുറാണി. വിസ്മയയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വെളിച്ചത്തു വരണമെന്നു മൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ മന്ത്രി പറഞ്ഞു. സിപിഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമന്റെ മകൾ വിസ്മയയുടെ മരണം സത്യത്തിൽ ഞെട്ടിപ്പിക്കുന്നതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹം ജാഗ്രതയോടെ നിലകൊള്ളണമെന്നും ചിഞ്ചുറാണി കുറിച്ചു.
വിസ്മയയുടേത് സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമാണെന്നു ബന്ധുക്കൾ ആരോപിച്ചു.തിങ്കളാഴ്ച പുലർച്ചെയാണ് ശൂരനാട് പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ വിസ്മയയെ മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞവര്‍ഷം മേയ് 31ന് ആയിരുന്നു ഇവരുടെ വിവാഹം.