വിസ്മയയുടെ മരണത്തിന് പിന്നാലെ വിചിത്ര ന്യായീകരണവുമായി കിരണിന്റെ അച്ഛന്‍
കൊല്ലത്ത് സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് മരണപ്പെട്ട വിസ്മയയുടെ കുടുംബത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കിരണിന്റെ അച്ഛന്‍. വിസ്മയയുടെ കുടുംബം സ്ത്രീധനമായി നല്‍കാമെന്നേറ്റ അത്രയും സ്വര്‍ണം നല്‍കിയില്ലെന്ന് കിരണിന്റെ അച്ഛന്‍ സദാശിവന്‍പിള്ള പറയുന്നത്.…

കൊല്ലത്ത് സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് മരണപ്പെട്ട വിസ്മയയുടെ കുടുംബത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കിരണിന്റെ അച്ഛന്‍. വിസ്മയയുടെ കുടുംബം സ്ത്രീധനമായി നല്‍കാമെന്നേറ്റ അത്രയും സ്വര്‍ണം നല്‍കിയില്ലെന്ന് കിരണിന്റെ അച്ഛന്‍ സദാശിവന്‍പിള്ള പറയുന്നത്. മകന്‍ ആഗ്രഹിച്ച കാറല്ല അവര്‍ നല്‍കിയതെന്നും വിസ്മയയുമായി മകന്‍ കാറിനെ ചൊല്ലി വഴക്കിട്ടിരുന്നതായും സദാശിവന്‍പിള്ള പറഞ്ഞു.
പ്രശ്‌ന പരിഹാരത്തിന് വിസ്മയയുടെ വീട്ടുകാര്‍ ശ്രമിച്ചില്ലെന്നും സ്വര്‍ണത്തിന്റെ പേരില്‍ കിരണ്‍ വിസ്മയയുമായി വഴക്കിട്ടിട്ടില്ലെന്നും പിതാവ് ന്യായീകരിക്കുന്നു. കഴിഞ്ഞ ദിവസമാണ് വിസ്മയയെ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, വിസ്മയയുടേത് കൊലപാതകമാണെന്ന ആരോപണവുമായി മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു.