പെണ്ണായത് കൊണ്ട് എന്തും ചെയ്യാം എന്നാണോ ? വിസ്മയയുടെ മരണത്തിൽ നടി ഗ്രേയ്സ് ആന്റണി

പെണ്ണായത് കൊണ്ട് എന്തും ചെയ്യാം എന്നാണോ ? വിസ്മയയുടെ മരണത്തിൽ നടി ഗ്രേയ്സ് ആന്റണി

June 23, 2021 0 By Editor

കൊല്ലം ശാസ്താംകോട്ടയിൽ ഭര്‍തൃവീട്ടില്‍ യുവതി മരണപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി ഗ്രേയ്സ് ആന്റണി. എത്ര ക്രൂരമായ ഹൃദയം ഉള്ളവര്‍ക്കാണ് മനുഷ്യനേക്കാള്‍ വലുതായി പണം കൊടുത്തു വാങ്ങുന്ന ഒന്നിനുവേണ്ടി താലികെട്ടിയ ഒരു പെണ്‍കുട്ടിയെ ഇങ്ങനെ കൊല്ലാകൊല ചെയ്യാന്‍ സാധിക്കുക. അവളിലെ വിസ്മയം കാണാന്‍ സാധിക്കാത്ത ആ ക്രൂര ഹൃദയത്തെ സത്യം വിഴുങ്ങട്ടെ എന്നാണ് ഗ്രേസ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത്.

”എനിക്കറിയില്ല എത്ര ക്രൂരമായ ഹൃദയം ഉള്ളവര്‍ക്കാണ് മനുഷ്യനേക്കാള്‍ വലുതായി പണം കൊടുത്തു വാങ്ങുന്ന ഒന്നിനുവേണ്ടി താലികെട്ടിയ ഒരു പെണ്‍കുട്ടിയെ ഇങ്ങനെ കൊല്ലാകൊല ചെയ്യാന്‍ സാധിക്കുന്നതെന്ന്. പെണ്ണായത് കൊണ്ട് എന്തും ചെയ്യാം എന്നാണോ ? ഇതു അവന്റെ കുറ്റത്തേക്കാളുപരി മകനെ ഇത്ര ക്രൂരമായി വളർത്തിയ മാതാപിതാപിതാക്കളുടെ കുറ്റമായേ എനിക്ക് കാണുവാന്‍ പറ്റുന്നുള്ളു. സഹിക്കാന്‍ പറ്റുന്നതിനും അപ്പുറം വിസ്മയ സഹിച്ചിട്ടുണ്ടായിരുന്നിരിക്കാം. അവളുടെ മാതാവിന്റെയും സഹോദരന്റെയും വാക്കുകളില്‍ നിന്നുപൊടിയുന്ന ചോരയില്‍നിന്നാണ് ഞാന്‍ ഇത് എഴുതുന്നത്. അവളിലെ വിസ്മയം കാണാന്‍ സാധിക്കാത്ത ആ ക്രൂര ഹൃദയത്തിനുടമയെ സത്യം വിഴുങ്ങട്ടെ.”

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കിരണ്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam