വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ വീണ്ടും വിവാദത്തില്‍; ഗാര്‍ഹികപീഡന പരാതി പറയാന്‍ വിളിച്ച യുവതിയോട് 'എന്നാല്‍ അനുഭവിച്ചോ' എന്ന് ജോസഫൈന്‍ : പ്രതിഷേധം ശക്തം

തിരുവനന്തപുരം: സ്ത്രീ പീഡനങ്ങളെ കുറിച്ച്‌ ജനങ്ങളുടെ പ്രതികരണങ്ങള്‍ തേടിയ ചാനല്‍ പരിപാടിയില്‍ യുവതിയോട് ക്ഷുഭിതയായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ്…

തിരുവനന്തപുരം: സ്ത്രീ പീഡനങ്ങളെ കുറിച്ച്‌ ജനങ്ങളുടെ പ്രതികരണങ്ങള്‍ തേടിയ ചാനല്‍ പരിപാടിയില്‍ യുവതിയോട് ക്ഷുഭിതയായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് വലത് പ്രൊഫൈലുകള്‍ക്ക് പുറമെ ഇടത് അനുഭാവികളും സിനിമാ താരങ്ങളും വനിതാ കമ്മീഷന്‍ അധ്യക്ഷനെതിരെ രംഗത്തെത്തി.

രശ്മി ബോബന്‍ ഉള്‍പ്പെടെയുള്ള താരങ്ങളും കനത്ത പ്രതിഷേധവുമായി രംഗത്തെത്തി. തനിക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച്‌ തുറന്നുപറഞ്ഞ യുവതിയോട് എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലായെന്ന ചോദ്യത്തിന് താന്‍ ആരോടും പറഞ്ഞില്ലായെന്നായിരുന്നു മറുപടി. പെട്ടെന്ന് ക്ഷുഭിതയായി എങ്കില്‍ അനുഭവിച്ചോളൂ എന്നായിരുന്നു എംസി ജോസഫൈന്റെ പ്രതികരണം.

കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരം കിട്ടാനും കുടുംബ കോടതി വഴി നിയമപരമായി മൂവ് ചെയ്യുക. വേണമെങ്കില്‍ വനിതാ കമ്മീഷന് ഒരു പരാതിയും അയച്ചോ. പക്ഷെ അയാള്‍ വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ.' എന്നുമായിരുന്നു എംസി ജോസഫൈന്‍ സ്വീകരിച്ച നിലപാട്. ഇതിനെതിരെ കെ കെ രമ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story