വിസ്മയ കേസ് : കിരണിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു, സ്വര്‍ണം സൂക്ഷിച്ച ലോക്കര്‍ സീല്‍ചെയ്തു" മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ സാധ്യത !
കൊല്ലം: വിസ്മയയുടെ കേസുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺകുമാറിന്റെ ബാങ്ക് അക്കൗണ്ട് പോലീസ് മരവിപ്പിച്ചു. വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറും പോലീസ് സീൽ ചെയ്തിട്ടുണ്ട്.കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കിരണിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അപേക്ഷ പൊലീസ് ഉടന്‍ കോടതിയില്‍ നല്‍കും. വിസ്മയയുടേതുകൊലപാകമെന്ന നിഗമനത്തില്‍ പൊലീസ് എത്താന്‍ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് ബാങ്ക് അക്കൗണ്ടില്‍ മരവിപ്പിക്കുന്നത്. സ്ത്രീധനമായി കിട്ടിയ സ്വര്‍ണത്തിനൊപ്പം വിവാഹ സമ്മാനമായി നല്‍കിയ ഈ കാറും കേസില്‍ തൊണ്ടിമുതലാകും. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് കിരണ്‍കുമാര്‍ വിസ്മയയെ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസിന് വ്യക്തമായി കഴിഞ്ഞു. വാട്‌സാപ്പ് ചാറ്റുകളും മറ്റും തെളിവായി കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്.
ഐ പി .സി. 498 ഏ ,304 ബി വകുപ്പുകള്‍ ആണ് കിരണിനെതിരെ നിലവില്‍ ചുമത്തിയിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്മേലുള്ള വിശകലനങ്ങള്‍ പൂര്‍ത്തിയായ ശേഷമാകും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. കൊലക്കുറ്റം ചുമത്തേണ്ട സാഹചര്യം ഉണ്ടെന്നാണ് വിലയിരുത്തല്‍. അതിനിടെ, ചടയമംഗലം പോലീസ് ഒത്തുതീർപ്പാക്കിയ കിരൺകുമാറിനെതിരേയുള്ള കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം വ്യാഴാഴ്ച രേഖാമൂലം പരാതി നൽകും.