
ബിഎസ്‌എന്‍എല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് തൂങ്ങി മരിച്ചു
June 24, 2021ആലപ്പുഴ: ബിഎസ്‌എന്‍എല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് തൂങ്ങി മരിച്ചു. ഇന്ന് മൂന്ന് മണിയോടെയാണ് ഇയാള്‍ മാവേലിക്കര ബിഎസ്‌എന്‍എല്‍ ഓഫീസിന് മുകളിലെ ടവറിലേക്ക് വലിഞ്ഞു കേറി ബഹളം വയ്ക്കാന്‍ തുടങ്ങിയത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്.
മാവേലിക്കര സ്വദേശി ശ്യാം കുമാര്‍ (35) ആണ് നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും നോക്കി നില്‍ക്കേ ബിഎസ്‌എൻ എൽ മൊബൈല്‍ ടവറില്‍ കയറി തൂങ്ങി മരിച്ചത്. ഉദ്യോഗസ്ഥരും ഇയാളുടെ ബന്ധുക്കളും ആളെ അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും അപ്രതീക്ഷിതമായി ഇയാള്‍ ടവറിന്റെ ഏറ്റവും മുകളിലെത്തി തൂങ്ങി മരിക്കുകയായിരുന്നു.