കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ഥി ക്യാംപസിൽ മരിച്ച നിലയില്‍

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് മുന്നാം വര്‍ഷ വിദ്യാര്‍ഥിയും മട്ടാഞ്ചേരി സ്വദേശിയുമായ ശരത് (22) നെ മരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളജ് രണ്ടാം നമ്പര്‍ പുരുഷ…

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് മുന്നാം വര്‍ഷ വിദ്യാര്‍ഥിയും മട്ടാഞ്ചേരി സ്വദേശിയുമായ ശരത് (22) നെ മരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളജ് രണ്ടാം നമ്പര്‍ പുരുഷ ഹോസ്റ്റലിന് സമീപമാണ് വൈകുന്നേരത്തോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതരും പൊലീസും സംഭവസ്ഥലത്തെത്തി പരിശോധിച്ചു. മരണകാരണം വ്യക്തമല്ല. നിലവിലെ കോളേജ് യൂണിയന്‍ വൈസ് ചെയര്‍മാന്‍ കൂടിയാണ് മരിച്ച ശരത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story