കിരണിന് വേണ്ടി ആളൂര്‍ ഹാജരായിട്ടും രക്ഷയില്ല; വിസ്മയക്കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യഹര്‍ജി കോടതി തള്ളി
വിസ്മയക്കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍…

വിസ്മയക്കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കിരണിന് കോടതി ജാമ്യം നിഷേധിച്ചത്.
വിസ്മയയുടെ മരണത്തില്‍ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിരണ്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. അഡ്വ. ബി എ ആളൂരിനെ വച്ച് തന്നെ കേസ് വാദിച്ചെങ്കിലും ജാമ്യം കിട്ടിയില്ല .സ്ത്രീധന പീഡനം വകുപ്പുകള്‍ ചുമത്തിയിട്ടുള്ള കിരണ്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരും. കിരണ്‍ സമര്‍പിച്ച ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.