വടക്കൻ ജില്ലകളിൽ കൊവിഡ് വ്യാപനം രൂക്ഷം; പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ടെസ്റ്റുകളുടെ എണ്ണം…

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി. അക്കാര്യം ജില്ലാ കളക്ടർമാർ ഉറപ്പാക്കണമെന്ന് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധരോഗങ്ങൾ ഉള്ള പ്രായം കുറഞ്ഞവർ ആശുപത്രികളിൽ പോകാൻ വിമുഖത കാണിക്കുന്നത് പ്രശ്നമാകുന്നുണ്ട്. അവരെ കൊവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കുവാൻ ക്യാമ്പയിൻ ഒന്നുകൂടി ശക്തിപ്പെടുത്തണം. വാർഡ്തല സമിതി ഇക്കാര്യത്തിൽ അവരെ നിർബന്ധിക്കണം. ക്വാറന്റയിൻ കൃത്യമായി പാലിക്കുന്നുണ്ടെന്ന് വാർഡ്തല സമിതി ഉറപ്പാക്കണം.

പ്രാഥമിക സമ്പർക്കക്കാരുടെ വിവരങ്ങൾ കൊവിഡ് പോർട്ടലിൽ കൃത്യമായി രജിസ്റ്റർ ചെയ്യണം. ആരോഗ്യ പ്രവർത്തകരും മറ്റും വയോജനങ്ങൾക്ക് വേണ്ടി വാക്സിൻ രജിസ്റ്റർ ചെയ്യുമ്പോൾ രണ്ടാം ഡോസിനുള്ള സന്ദേശം ശ്രദ്ധിക്കപ്പെടാതെ പോകുന്ന പ്രശ്നം പരിഹരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story