സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള കടയടപ്പ് സമരം ഇന്ന്

സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള കടയടപ്പ് സമരം ഇന്ന്

July 6, 2021 0 By Editor

കോഴിക്കോട് : സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള കടയടപ്പ് സമരം ഇന്ന്. കൊറോണ വ്യാപനത്തിന്റെ പേരിൽ കടകൾ തുറക്കുന്നതിന് സർക്കാർ തുടരുന്ന നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് സമരം. രാവിലെ ആറ് മുതൽ വൈകീട്ട് അഞ്ച് വരെയാണ് വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിക്കുക.

സെക്രട്ടറിയേറ്റ് ഉൾപ്പെടെ 25,000 കേന്ദ്രങ്ങളിൽ ഇന്ന് വ്യാപാരികൾ ഉപവാസ സമരവും നടത്തും.കൊറോണ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് എല്ലാ കടകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് സമിതിയുടെ ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് സമിതിയുടെ തീരുമാനം.

സംസ്ഥാനത്ത് ലോക്ഡൗൺ പിൻവലിച്ചതിന് പിന്നാലെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഇത് അംഗീകരിച്ചിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് സമിതി സമരം ചെയ്യുന്നത്.