യൂറോപ്പിന്റെ ജേതാക്കളെ അറിയാന്‍  ഇനി ഒരു മത്സരം മാത്രം ഫൈനലിൽ  ഇറ്റലിയും ഇംഗ്ലണ്ടും ഏറ്റുമുട്ടും ;    വെംബ്ലിയില്‍ ചരിത്രമെഴുതി ഇംഗ്ലണ്ട്

യൂറോപ്പിന്റെ ജേതാക്കളെ അറിയാന്‍ ഇനി ഒരു മത്സരം മാത്രം ഫൈനലിൽ ഇറ്റലിയും ഇംഗ്ലണ്ടും ഏറ്റുമുട്ടും ; വെംബ്ലിയില്‍ ചരിത്രമെഴുതി ഇംഗ്ലണ്ട്

July 8, 2021 0 By Editor

ലണ്ടന്‍: യൂറോ കപ്പ് ഫൈനലില്‍ ആദ്യമായി ഇംഗ്ലണ്ട് ബൂട്ടണിയും. ഡെന്മാര്‍ക്കിനെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയത്. അധിക സമയത്തേക്കു നീണ്ട രണ്ടാം സെമിയില്‍ ഡെന്‍മാര്‍ക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്​ വീഴ്​ത്തിയാണ്​ ഹാരി കെയ്നും സംഘവും പതിറ്റാണ്ടുകളായുള്ള നാടി​െന്‍റ കാത്തിരിപ്പിന്​ സാഫല്യമേകി യൂറോ ഫൈനല്‍ ബര്‍ത്ത്​ ഉറപ്പാക്കിയത്​.

ആദ്യം ഗോളടിച്ച്‌​ മുന്നില്‍നിന്ന ഡെന്മാര്‍ക്ക്​ പിന്നീട്​ ക്യാപ്​റ്റന്റെ ബൂട്ടില്‍നിന്ന്​ സ്വന്തം പോസ്​റ്റില്‍ നിറയൊഴിച്ച്‌​ സമനില നല്‍കുകയും അധിക സമയത്ത്​ ഹാരി കെയ്​ന്റെ ഗോളില്‍ പരാജയം സമ്മതിക്കുകയുമായിരുന്നു.

30ാം മിനിറ്റില്‍ ഇളമുറ താരം ഡാംസ്​ഗാര്‍ഡി​ലൂടെ ഡെന്‍മാര്‍ക്ക്​ ആണ്​ ആദ്യ ഗോള്‍ നേടിയത്. ഒന്നാം പകുതി പിരിയാന്‍ അഞ്ചു മിനിറ്റ്​ ബാക്കിനില്‍ക്കെ ബുകായോ സാക റഹീം സ്​റ്റെര്‍ലിങ്ങിന്​ പാകത്തില്‍ നല്‍കിയ ക്രോസിന്​ കാല്‍വെച്ചത്​ പക്ഷേ, ഡാനിഷ്​ ക്യാപ്​റ്റന്‍ സിമോണ്‍ കെയര്‍ തട്ടിയകറ്റിയത്​ ഷ്​മിഷേലിനെയും കടന്ന്​ സ്വന്തം വലയില്‍. സ്​കോര്‍ 1-1.

രണ്ടാം പകുതിയില്‍ ഗോളുകള്‍ ഇരു ടീമിനും നേടാനായില്ല. അധിക സമയത്തെ ​ഹാരി കെയ്​ന്‍ ഗോളിലാണ് ഇംഗ്ലണ്ട് വിജയമുറപ്പിച്ചത്. റഹീം സ്റ്റെര്‍ലിങ്ങിനെ ജൊആകിം മീഹല്‍ വീഴ്​ത്തിയതിന്​ ലഭിച്ച പെനാല്‍റ്റി തടുത്തിട്ട്​ ഷ്​മിഷേല്‍ ശ്രമം നടത്തിയെങ്കിലും റീബൗണ്ടില്‍ കെയ്​ന്‍ കാലുവെച്ച്‌​​ വല കുലുക്കി.ഞായറാഴ്ചയാണ് യൂറോ കപ്പിന്റെ കലാശ പോരാട്ടം. അന്ന് ഇംഗ്ലണ്ട്, അയല്‍ക്കാരായ ഇറ്റലിയെ നേരിടും.