മുന്‍കൂട്ടി തുകയടച്ചാല്‍ പ്രത്യേക കൗണ്ടര്‍ വഴി മദ്യം; : മദ്യശാലകളിലെ തിരക്ക് കുറക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: മദ്യശാലകളിലെ തിരക്ക് കുറക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍. മുന്‍കൂട്ടി പണമടച്ചാല്‍ ബെവ്‌കോ കൗണ്ടറിലെത്തി മദ്യം വാങ്ങുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യശാലകള്‍ക്ക് മുന്നിലുള്ള ക്യൂ ഒഴിവാക്കുന്നതിനായാണ്…

തിരുവനന്തപുരം: മദ്യശാലകളിലെ തിരക്ക് കുറക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍. മുന്‍കൂട്ടി പണമടച്ചാല്‍ ബെവ്‌കോ കൗണ്ടറിലെത്തി മദ്യം വാങ്ങുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യശാലകള്‍ക്ക് മുന്നിലുള്ള ക്യൂ ഒഴിവാക്കുന്നതിനായാണ് പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തുന്നത്. മുന്‍കൂട്ടി തുക അടച്ച് പെട്ടെന്ന് മദ്യം കൊടുക്കാന്‍ പാകത്തിലായിരിക്കും കൗണ്ടര്‍. മദ്യശാലകള്‍ക്ക് മുന്നിലുള്ള തിരക്ക് വര്‍ധിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. തിരക്ക് ഒഴിവാക്കുന്നതിനായി മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ മൂലം സംസ്ഥാനത്ത് വിവാഹച്ചടങ്ങുകളില്‍ ഇരുപതു പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുമതി ഉള്ളപ്പോള്‍ ബിവറേജസ് ഔട്ടലെറ്റുകള്‍ക്കു മുന്നില്‍ അഞ്ഞൂറിലധികം പേര്‍ തടിച്ചുകൂടുകയാണെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.