കൊറോണയുടെ മൂന്നാം തരംഗം രാജ്യത്ത് ആരംഭിച്ചിരിക്കുന്ന സമയത്ത്‌ ബക്രീദ് ഇളവുകൾ നൽകിയ നടപടി അനുചിതം ;മുഖ്യമന്ത്രി തീരുമാനം പിൻവലിക്കണം " സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഐഎംഎ

തിരുവനന്തപുരം : കേരളത്തിൽ ബക്രീദ് പ്രമാണിച്ച് കൂടുതൽ ഇളവുകൾ നൽകിയ സർക്കാർ നടപടിയ്‌ക്കെതിരെ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). തീരുമാനം അനുചിതമാണെന്ന് ഐഎംഎ വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ ഉത്തരവ് പിൻവലിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

കൊറോണയുടെ മൂന്നാം തരംഗം രാജ്യത്ത് ആരംഭിച്ചു കഴിഞ്ഞെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിൽ ബക്രീദ് ഇളവുകൾ നൽകിയത് അനുചിതമാണ്. ഇത് രോഗവ്യാപനം രൂക്ഷമാകുന്നതിന് ഇടയാക്കും. കേരള മുഖ്യമന്ത്രി എത്രയും വേഗം ഉത്തരവ് പിൻവലിക്കണമെന്നും ഐഎംഎ വ്യക്തമാക്കി.

ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസമാണ് സംസ്ഥാനത്ത് ഇളവുകൾ നൽകിയിരിക്കുന്നത് . മുഴുവൻ കടകൾക്കും കൂടുതൽ നേരം തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. രോഗവ്യാപനം വർദ്ധിക്കുന്നതിനെ തുടർന്ന് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ മേഖലകളിലും ഇളവുകൾ ഉണ്ട്. നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാണ് ഇളവുകൾ എന്നാണ് സർക്കാർ വിശദീകരണം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story