വീടു മാറുമ്പോഴും മറ്റും പുതിയ എൽപിജി കണക്ഷനായി ഓടി നടക്കാറുണ്ട് മിക്കവരും. അഡ്രസ് പ്രൂഫും അടിസ്ഥാന വിവരങ്ങളും ഒക്കെ നൽകിയാണ് ഗ്യാസ് കണക്ഷനായി അപേക്ഷിക്കേണ്ടത്. എന്നാൽ അഡ്രസ് പ്രൂഫ് ഒന്നും ഇല്ലാതെ തന്നെ ഗ്യാസ് സിലിണ്ടറിന് അപേക്ഷ നൽകാൻ ഇൻഡേൻ ഉപഭോക്താക്കൾക്ക് അവസരം നൽകുന്നു.

ഇപ്പോൾ രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും നിങ്ങൾക്ക്  നിങ്ങളുടെ എൽപിജി സിലിണ്ടർ ഒറ്റ മിസ് കോളിലൂടെ ബുക്ക് ചെയ്യാം. മിസ്ഡ് കോളുകൾ വഴി LPG സിലിണ്ടറുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഈ വർഷം ഫെബ്രുവരിയിൽ തന്നെ IOC ആരംഭിച്ചു. നേരത്തെ, ഉപയോക്താക്കൾക്ക് കസ്റ്റമർ കെയറിലേക്ക് പോയി ദീർഘനേരത്തേക്ക് കോൾ ഹോൾഡ് ചെയ്ത് വയ്ക്കേണ്ടിയിരുന്നു, എന്നാൽ ഇപ്പോൾ അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. ഒറ്റ മിസ്ഡ് കോൾ മതി ഗ്യാസ് സിലിണ്ടർ നിങ്ങളുടെ വാതിൽപ്പടിയിൽ എത്തിക്കാൻ.

IOC ഇക്കാര്യം ട്വീറ്റിലൂടെ തങ്ങളുടെ എൽ‌പി‌ജി ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല IOC മിസ്ഡ് കോൾ ചെയ്യേണ്ട നമ്പറും ട്വീറ്റ് ചെയ്തിരുന്നു. 8454955555 എന്നതാണ് ആ നമ്പർ. ഗ്യാസ് (LPG) ബുക്ക് ചെയ്യാൻ നിങ്ങൾ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് ഈ നമ്പറിലേക്ക് വിളിക്കുക. മിസ്ഡ് കോളുകൾക്ക് പുറമെ ഗ്യാസ് ബുക്ക് ചെയ്യുന്നതിനുള്ള മറ്റ് വഴികളുമുണ്ട്. IOC, HPCL, BPCL ഉപഭോക്താക്കൾക്ക് SMS,Whatsapp എന്നിവ വഴി ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *