തനിക്കൊപ്പം നിന്ന് സെൽഫി എടുക്കുന്നവരിൽ നിന്നും പണം ഈടാക്കുമെന്ന് വ്യക്തമാക്കിയ മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂർ വിവാദത്തിൽ. ഖാണ്ഡ്വയില്‍ ഞായറാഴ്ച നടന്ന പരിപാടിക്കിടെയാണ് സെൽഫിയെടുക്കാൻ താൽപ്പര്യമുള്ളവർ 100 രൂപ നൽകണമെന്ന് ടൂറിസം – സാംസ്കാരിക വികസന മന്ത്രികൂടിയായ ഉഷ പറഞ്ഞത്. ബിജെപി പ്രവർത്തകരോടും നേതാക്കളോടുമാണ് അവർ ഇക്കാര്യം പറഞ്ഞത്.സെൽഫിയെടുക്കണമെന്ന ആവശ്യം വർധിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.”സെൽഫിയെടുക്കാൻ നിന്ന് കൊടുക്കുന്നത് മൂലം ധാരാളം സമയം നഷ്ടമാകുന്നു. പലപ്പോഴും മണിക്കൂറുകളോളം സമയം ചെലവഴിക്കേണ്ടതായി വരുന്നുണ്ട്. മുൻകൂട്ടി നിശ്ചിയിച്ച പരിപാടികളിൾ വൈകുകയാണ്. ഇതോടെയാണ് സെൽഫിയെടുക്കാൻ ആഗ്രഹമുള്ളവരിൽ നിന്നും 100 രൂപ ഈടാക്കാൻ തീരുമാനിച്ചത്. ഈ രീതിയിൽ ലഭിക്കുന്ന പണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിഎം കെയർ ഫണ്ടിലേക്ക് നൽകും” – എന്നും മന്ത്രി പറഞ്ഞു.സെൽഫിയെടുക്കാൻ ആഗ്രഹിക്കുന്നവർ അതത് മണ്ഡലത്തിന്റെ ചുമതലയുള്ള പാർട്ടി ട്രഷററുടെ കൈവശമാണ് 100 രൂപ നൽകേണ്ടത്. ഇത്തരത്തിൽ ലഭിക്കുന്ന തുക സംഘടനയ്ക്കും പ്രയോജനമുണ്ടാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *