ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം; ന്യൂസിലാന്റിനെ തോൽപ്പിച്ചത് 3-2ന്

ടോക്കിയോ: പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് ആദ്യമത്സരത്തിൽ വിജയം. ന്യൂസിലാന്റിനെ 3-2നാണ് ഇന്ത്യൻ നിര തോൽപ്പിച്ചത്. പൂൾ എ യിലെ ആദ്യ മത്സരത്തിലാണ് ഇന്ത്യ ജയം നേടിയത്. ഒയി…

ടോക്കിയോ: പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് ആദ്യമത്സരത്തിൽ വിജയം. ന്യൂസിലാന്റിനെ 3-2നാണ് ഇന്ത്യൻ നിര തോൽപ്പിച്ചത്. പൂൾ എ യിലെ ആദ്യ മത്സരത്തിലാണ് ഇന്ത്യ ജയം നേടിയത്. ഒയി ഹോക്കി സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്. ആദ്യം മുന്നിലെത്തിയ ന്യൂസിലാന്റിനെതിരെ രൂപീന്ദർ കുമാറിന്റെ ഗോളിൽ ഇന്ത്യ 1-1 സമനില പിടിച്ചു. 2-1ന് ലീഡ് നേടിയത് പെനാൽറ്റിയിലൂടെയാണ്. ഹർമൻ പ്രീതാണ് ഗോൾ നേടിയത്. മൂന്നാം ഗോളും ഹർമന്റെ വകയായിരുന്നു. മലയാളി ശ്രീജേഷിന്റെ മികച്ച സേവുകളാണ് ന്യൂസിലാന്റിന്റെ ആക്രമണങ്ങളുടെ മുനയൊടിച്ചത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story