കാത്തിരിപ്പിനു വിരാമമായോ ?! ബിഗ് ബോസ് വിജയി മണിക്കുട്ടനോ? വൈറലായി ചിത്രങ്ങൾ
ബിഗ് ബോസ് സീസൺ 3 മത്സര വിജയികളെ അറിയാൻ പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുകയാണ്. കോവിഡ് മൂലം ഷോ നിർത്തിവെക്കേണ്ടി വന്നത് ആരാധകരെ നിരാശയിലാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ പോലെ…
ബിഗ് ബോസ് സീസൺ 3 മത്സര വിജയികളെ അറിയാൻ പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുകയാണ്. കോവിഡ് മൂലം ഷോ നിർത്തിവെക്കേണ്ടി വന്നത് ആരാധകരെ നിരാശയിലാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ പോലെ…
ബിഗ് ബോസ് സീസൺ 3 മത്സര വിജയികളെ അറിയാൻ പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുകയാണ്. കോവിഡ് മൂലം ഷോ നിർത്തിവെക്കേണ്ടി വന്നത് ആരാധകരെ നിരാശയിലാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ പോലെ വിജയി ഇല്ലാതെ സീസൺ അവസാനിക്കുമോ എന്നതായിരുന്നു ആശങ്ക. എന്നാൽ ഇത്തവണ ഫൈനൽ ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞതോടെ ആരാധകർ വീണ്ടും ആവേശത്തിലായി. പിന്നീട് നടന്ന വോട്ടിങ്ങിൽ തങ്ങളുടെ ഇഷ്ട മത്സരാത്ഥികൾക്കായി ആരാധകർ ആവേശത്തോടെ സോഷ്യൽ മീഡിയയിൽ ക്യമ്പയിനുകൾ വരെ നടത്തിയിരിന്നു.
അതിനുപിന്നാലെയാണ് കാത്തിരിപ്പിനു വിരാമമെന്നോണം ചെന്നൈയിൽ ഫിനാലെ ഷൂട്ടിനായി താരങ്ങൾ എത്തിയ വാർത്തകൾ പുറത്തുവന്നത്. ജൂലൈ 24 ശനിയാഴ്ചയാണ് ഫൈനലിന്റെ ഷൂട്ട് നടന്നത്. ഫൈനൽ വിജയിയെ അറിയാൻ ഷോ സംപ്രേഷണം ചെയ്യുന്നത് വരെ കാത്തിരിക്കണം. എന്നാൽ അതിനു മുന്നേ ചില അനൗദ്യോഗിക റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മണിക്കുട്ടൻ ബിഗ് ബോസ് സീസൺ 3 വിജയി ആയെന്നുള്ള പോസ്റ്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത്. ട്രോഫിയുമായുള്ള മണിക്കുട്ടന്റെ സെൽഫി ചിത്രങ്ങളാണ് ആരാധകർ പങ്കുവെക്കുന്നത്. ഒപ്പം സായി റണ്ണറപ്പും രണ്ടാം റണ്ണറപ്പ് ഡിമ്പലും ആണെന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കാണാം.
മത്സരത്തിൽ കൂടുതൽ വിജയസാധ്യത ഉണ്ടായിരുന്ന താരമാണ് മണിക്കുട്ടൻ. വോട്ടിങ്ങിലും അത് പ്രകടമായിരുന്നു. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വലിയൊരു ആരാധകവൃന്ദം തന്നെ മണിക്കുട്ടനുണ്ടായിരുന്നു.എന്നാൽ ആരാണ് ശരിക്കും ബിഗ് ബോസ് സീസൺ 3 വിജയി എന്നറിയാൻ സംപ്രേഷണ ദിനം വരെ കാത്തിരിക്കണം. എന്നായിരിക്കും സംപ്രേക്ഷണം എന്നത് സംബന്ധിച്ചു ഇതുവരെ വ്യകതത വന്നിട്ടില്ല. മണിക്കുട്ടൻ, അനൂപ് കൃഷ്ണൻ, ഡിംപൽ ബാൽ, കിടിലം ഫിറോസ്, ഋതു മന്ത്ര, നോബി മാർക്കോസ്, റംസാൻ മുഹമ്മദ്, സായി വിഷ്ണു എന്നിവരാണ് അവസാനറൗണ്ടിലെത്തിയത്.