ഒളിമ്പിക്‌സിൽ  ഇടിച്ചുകയറി  മേരികോം പ്രീക്വാർട്ടറിലേക്ക്

ഒളിമ്പിക്‌സിൽ ഇടിച്ചുകയറി മേരികോം പ്രീക്വാർട്ടറിലേക്ക്

July 25, 2021 0 By Editor

ഒളിമ്പിക്‌സിൽ മേരി കോമിന് വിജയത്തുടക്കം. ഡൊമിനിക്കൻ താരം ഹെർനാൻഡസ് ഗാർസിയയെ തോൽപ്പിച്ചാണ് മേരികോം വിജയിച്ചത്. 4-1 ആണ് സ്‌കോർ നില.ബോക്‌സിംഗ് ഫ്‌ളൈവെയ്റ്റ് ഇനത്തിലാണ് മേരി കോം മത്സരിച്ചത്. ആദ്യ രണ്ട് റൗണ്ടുകളിലും മേരി കോമിന് വ്യക്തിമായ ആധിപത്യമുണ്ടായിരുന്നു. നിരന്തരം പഞ്ചുകളും ഹുക്കുകളുമായി ഡൊമിനിക്കൻ താരത്തെ വിറപ്പിച്ച മേരി കോം ഒടുവിൽ പ്രീക്വാർട്ടറിലേക്ക് അനായാസ വിജയം നേടി കടക്കുകയായിരുന്നു.