ഹൈറേഞ്ചില്‍ കനത്ത മഴ; മുല്ലപ്പരിയാര്‍ ഡാമില്‍ വെള്ളം കൂടുന്നു, മുന്നറിയിപ്പ് പുറപ്പെടുവിച്ചു
ഇടുക്കി : കനത്ത മഴ ഹൈറേഞ്ചില്‍ തുടരുന്നതിനിടെ മുല്ലപ്പരിയാര്‍ ഡാമില്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 136.05 അടിയെത്തിയതോടെയാണ് ഡാം അധികൃതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ബന്ധപ്പെട്ട വില്ലേജ്…

ഇടുക്കി : കനത്ത മഴ ഹൈറേഞ്ചില്‍ തുടരുന്നതിനിടെ മുല്ലപ്പരിയാര്‍ ഡാമില്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 136.05 അടിയെത്തിയതോടെയാണ് ഡാം അധികൃതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളില്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ നിര്‍ദേശം നല്‍കി. പെരിയാറിന്റെ ഇരുകരകളിലുള്ളവരും ജാഗ്രത പാലിക്കണം. പെരിയാറിന്റെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ കെട്ടിടങ്ങള്‍ കണ്ടെത്താനും അധികൃതര്‍ നിര്‍ദേശം നല്‍കി.
142 ആടിയാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ പരമാവധി സംഭരണ ശേഷി. 1867 ഘനയടി വെള്ളം ഇപ്പോള്‍ ഡാമില്‍ നിന്ന് ഒഴുക്കി വിടുന്നുണ്ട്. 3631 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 142 അടിയില്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളമൊഴുക്കേണ്ടി വന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ വെള്ളം എടുക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു.